കക്കയം ഡാമിന്റെ ഷട്ടറുകൾ തുറന്നു; കുറ്റ്യാടി പുഴ തീരത്ത് ജാഗ്രത, കോഴിക്കോട് വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടം
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കക്കയം ഡാമിന്റെ രണ്ട് സ്പിൽവേ ഷട്ടറുകൾ കാൽ അടി വീതം തുറന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായ സാഹചര്യത്തിലാണ് നടപടി. കുറ്റ്യാടി പുഴയുടെ തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും യാതൊരു കാരണവശാലും പുഴയിൽ ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഡാമിന്റെ വൃഷ്ടിപ്രദേശത്ത് അതിശക്തമായ മഴ പെയ്തതിനെ തുടർന്നാണ് ജലനിരപ്പ് ഉയർന്നത്. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
അതേസമയം, കോഴിക്കോട് പാറപ്പടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടമുണ്ടായി. നൂറുകണക്കിന് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
മാവൂർ, ചാത്തമംഗലം, പെരുവയൽ പഞ്ചായത്തുകളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. മുൻവർഷങ്ങളിൽ വെള്ളം കയറാത്ത പ്രദേശങ്ങളിലേക്കും ഇത്തവണ വെള്ളം കയറിയതായി നാട്ടുകാർ അറിയിച്ചു.
What's Your Reaction?



