പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ പ്രശ്നം; കോടതിക്ക് പുറത്ത് പരിഹാരത്തിന് ശ്രമിക്കുമെന്ന് വി. പി. സജീന്ദ്രൻ എം.എൽ.എ
കൊച്ചി: പാരിയത്തുകാവ് കോളനിയിലെ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന പട്ടികജാതി കുടുംബങ്ങൾക്ക് പൂർണ്ണ സംരക്ഷണം ഉറപ്പാക്കുമെന്ന് നിയുക്ത എം.എൽ.എ വി.പി. സജീന്ദ്രൻ. കോളനിയിലെ നിലവിലെ സാഹചര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും വിഷയത്തിൽ ഉടനടി അനുകൂലമായ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായും അദ്ദേഹം വ്യക്തമാക്കി.
കോടതി നടപടികൾക്ക് അപ്പുറം, വിഷയത്തിൽ ഒരു ഔദ്യോഗിക ചർച്ചയിലൂടെ കോടതിക്ക് പുറത്ത് സമവായമുണ്ടാക്കാനാണ് തങ്ങൾ ശ്രമിക്കുന്നത്. പ്രശ്നം നിലവിൽ ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും കോളനിയിലെ പോലീസ് നടപടികൾ താൽക്കാലികമായി അവസാനിപ്പിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പോലീസ് ഭാഗത്തുനിന്നും എന്തെങ്കിലും തരത്തിലുള്ള വഴിവിട്ട പെരുമാറ്റമോ വീഴ്ചയോ ഉണ്ടായിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും വി.പി. സജീന്ദ്രൻ കൂട്ടിച്ചേർത്തു.
What's Your Reaction?

