ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1095 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. ജൂലൈ മാസത്തെ പെൻഷനാണ് വെള്ളിയാഴ്ച മുതൽ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. ഇതിനായി സർക്കാർ 1095 കോടി രൂപ അനുവദിച്ചു.
പെൻഷൻ തുക ഓഗസ്റ്റ് മൂന്നിനകം വിതരണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിവിധ ക്ഷേമനിധി ബോർഡുകളിലെ പെൻഷനും നാളെ മുതൽ വിതരണം ചെയ്യും.
കർഷക തൊഴിലാളി പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ, ഭിന്നശേഷി പെൻഷൻ, വിധവാ പെൻഷൻ എന്നിവയും നാളെ മുതൽ ഗുണഭോക്താക്കൾക്ക് ലഭ്യമാകും.
What's Your Reaction?



