വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

ഇന്നലെ രാത്രി പാളയം ബേക്കറി ജങ്ഷന് സമീപമായിരുന്നു അപകടം സംഭവിച്ചത്

Feb 4, 2026 - 14:59
Feb 4, 2026 - 14:59
 0
വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാന്‍ ജെ.ബി. ജ്യോതിഷാണ് (27) മരിച്ചത്. നേമം പള്ളിച്ചല്‍ ചുമട്ടിറക്കവിള സച്ചു നിവാസില്‍ ജോയിയുടെ മകനാണ് ജ്യോതിഷ്.

ഇന്നലെ രാത്രി പാളയം ബേക്കറി ജങ്ഷന് സമീപമായിരുന്നു അപകടം സംഭവിച്ചത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് നേമത്തെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ഗുരുതരമായി പരിക്കേറ്റ ജ്യോതിഷിനെ മ്യൂസിയം പൊലീസ് ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും മ്യൂസിയം പോലീസ് വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow