സ്വർണവില വീണ്ടും കുതിക്കുന്നു; പവന് 520 രൂപ കൂടി ഒരു ലക്ഷത്തിന് മുകളിൽ; റെക്കോർഡുകൾ ഭേദിക്കുമോ എന്ന് വിപണി

ഗ്രാമിന് 65 രൂപ വർദ്ധിച്ച് 12,715 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Jan 9, 2026 - 11:04
Jan 9, 2026 - 11:05
 0
സ്വർണവില വീണ്ടും കുതിക്കുന്നു; പവന് 520 രൂപ കൂടി ഒരു ലക്ഷത്തിന് മുകളിൽ; റെക്കോർഡുകൾ ഭേദിക്കുമോ എന്ന് വിപണി

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർദ്ധനവ് രേഖപ്പെടുത്തി. പവന് 520 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,01,720 രൂപയായി ഉയർന്നു. ഗ്രാമിന് 65 രൂപ വർദ്ധിച്ച് 12,715 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഡിസംബർ 23-നാണ് കേരള ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത്. പിന്നീട് നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും ജനുവരി അഞ്ചോടെ വില വീണ്ടും ഒരു ലക്ഷത്തിന് മുകളിലെത്തി. ഡിസംബർ 27-ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സ്വർണവിലയിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക്. നിലവിലെ സാഹചര്യത്തിൽ വില പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.

വെനസ്വേലയിലെ അമേരിക്കൻ സൈനിക നടപടി ഉൾപ്പെടെയുള്ള ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ സ്വർണവിലയെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്. ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിൽ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി സ്വർണത്തെ കണക്കാക്കി വൻകിട നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നതും വില ഉയരാൻ കാരണമാകുന്നു. ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.

What's Your Reaction?

like

dislike

love

funny

angry

sad

wow