ഡെപ്യൂട്ടേഷൻ നിയമനം
താൽപ്പര്യമുള്ള അപേക്ഷകർ നിയമനാധികാരിയുടെ നിരാക്ഷേപപത്രം സഹിതം കാര്യാലയ മേധാവി മുഖേന ജൂൺ 16ന് മുമ്പായി അപേക്ഷ നൽകണം

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിനു കീഴിൽ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിംഗ് സെന്ററുകളിൽ സൂപ്പർവൈസർ തസ്തികയിൽ ഓരോ ഒഴിവ് വീതം നിലവിലുണ്ട്.
വൊക്കേഷണൽ ട്രെയിനിംഗ് സെന്റർ സൂപ്പർവൈസർ തസ്തികയുടെ ശമ്പള സ്‌കെയിലിന് (രൂപ 39,300- 83,000) സമാന ശമ്പള സ്‌കെയിലിൽ സംസ്ഥാന സർക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളിൽ സേവനമനുഷ്ടിക്കുന്ന ജീവനക്കാർക്ക് അന്യത്ര സേവന വേതന വ്യവസ്ഥയിൽ ഒരു വർഷകാലയളവിലേക്ക് നിയമനം ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കാം.
താൽപ്പര്യമുള്ള അപേക്ഷകർ നിയമനാധികാരിയുടെ നിരാക്ഷേപപത്രം സഹിതം കാര്യാലയ മേധാവി മുഖേന ജൂൺ 16ന് മുമ്പായി അപേക്ഷ നൽകണം. കൂടുതൽവിവരങ്ങൾക്ക്: www.swd.kerala.gov.in
What's Your Reaction?






