ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ്; കാറില്‍നിന്ന് പിടികൂടിയത് 13.5 കിഗ്രാം കഞ്ചാവ്
സ്റ്റേറ്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും ആര്യങ്കാവ് എക്‌സൈസ് ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്

കൊല്ലം: ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്‍റെ ഭാഗമായി വാഹനപരിശോധനയില്‍ കാറില്‍ നിന്ന് പിടികൂടിയത് 13.5 കിഗ്രാം കഞ്ചാവ്. സ്റ്റേറ്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും ആര്യങ്കാവ് എക്‌സൈസ് ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. KL. 01.AQ.4222 എന്ന നമ്പറുള്ള ഇൻഡിഗോ കാറിന്‍റെ പിറകുവശത്തെ ബംബറിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. വാഹനത്തിൽ ഉണ്ടായിരുന്ന നിരവധി കഞ്ചാവ് കേസുകളിൽ പ്രതികളായ ബെല്ലാരി സുനി, പട്ടർ പ്രശാന്ത്, രാജേഷ് എന്നിവരെ പിടികൂടി.
അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ജി.കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ കെ.വി.വിനോദ്, ടി.ആർ.മുകേഷ് കുമാർ, ആർ.ജി.രാജേഷ്, ഡി.എസ്.മനോജ് കുമാർ, പ്രിവന്റിവ് ഓഫീസർ ഗ്രേഡ് എം.വിശാഖ്, എം.എം.അരുൺകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ പി സുബിൻ,രജിത്ത്, ശ്രീനാഥ്, ശരത്ത്, രജിത്ത്.ആർ. നായർ, സിവിൽ എക്സൈസ് ഡ്രൈവർ വിനോജ് ഖാൻ സേട്ട്, ആര്യങ്കാവ് എക്‌സൈസ് ചെക്ക്പോസ്റ്റിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപ് എന്നിവരുടെ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
What's Your Reaction?






