കോട്ടയം മെഡിക്കല്‍ കോളജില്‍ അപകടം നടക്കുമ്പോള്‍ മുഖ്യമന്ത്രി അഞ്ച് കിമീ അപ്പുറത്ത്

അപകടവിവരം അറിഞ്ഞ ഉടൻ മന്ത്രിമാരായ വി.എൻ.വാസവൻ, വീണാ ജോർജ്, ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ ഉൾപ്പെടെയുള്ളവർ ആശുപത്രിയിലേക്കു തിരിച്ചു

Jul 3, 2025 - 16:02
Jul 3, 2025 - 16:03
 0  12
കോട്ടയം മെഡിക്കല്‍ കോളജില്‍ അപകടം നടക്കുമ്പോള്‍ മുഖ്യമന്ത്രി അഞ്ച് കിമീ അപ്പുറത്ത്

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ജില്ലയിൽ മേഖലാ തല വികസന അവലോകന യോഗം നടക്കുന്ന സമയത്താണ് കോട്ടയം മെഡിക്കൽ കോളജിൽ അപകടമുണ്ടാകുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ സർക്കാർ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യാനാണു യോഗം സംഘടിപ്പിച്ചത്. വിവിധ മന്ത്രിമാർ, ചീഫ് സെക്രട്ടറി എ.ജയതിലക്, സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ, നാലു ജില്ലകളിലെ കലക്ടർമാർ തുടങ്ങിയവരാണ് മെഡിക്കൽ കോളജിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ തെള്ളകം ഡിഎം കൺവൻഷൻ സെന്ററിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തിരുന്നത്.

അപകടവിവരം അറിഞ്ഞ ഉടൻ മന്ത്രിമാരായ വി.എൻ.വാസവൻ, വീണാ ജോർജ്, ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ ഉൾപ്പെടെയുള്ളവർ ആശുപത്രിയിലേക്കു തിരിച്ചു. മെഡിക്കൽ‌ കോളജ് ആശുപത്രിയിലെ ആദ്യ കാലത്തെ കെട്ടിടമാണു തകർന്നുവീണത്. കെട്ടിടം അടച്ചിട്ടിരുന്നെങ്കിലും ശുചിമുറി ഉപയോഗിച്ചിരുന്നുവെന്നാണു സൂചന. അഞ്ചു ശുചിമുറികൾ വീതമുള്ള മൂന്നു നിലകൾ ഇവിടെയുണ്ട്. പുതിയ  കെട്ടിടത്തിലേക്ക് വാർഡുകളുടെ പ്രവർത്തനം മാറ്റാനുള്ള നടപടികൾ നടക്കവേയാണ് അപകടം. ഇന്നലെ ശക്തമായ മഴ ഇവിടെ ഉണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow