സാമ്പത്തിക ലാഭത്തിനു വേണ്ടി അ‌ശ്ലീല രംഗങ്ങളിൽ അ‌ഭിനയിച്ചു; നടി ശ്വേതാ മേനോനെതിരേ കേസ്

എറണാകുളം സെൻട്രൽ പോലീസാണ് നടിയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്

Aug 6, 2025 - 16:25
Aug 6, 2025 - 16:25
 0
സാമ്പത്തിക ലാഭത്തിനു വേണ്ടി അ‌ശ്ലീല രംഗങ്ങളിൽ അ‌ഭിനയിച്ചു; നടി ശ്വേതാ മേനോനെതിരേ കേസ്

കൊച്ചി: സാമ്പത്തിക ലാഭത്തിനു വേണ്ടി അ‌ശ്ലീല രംഗങ്ങളിൽ അ‌ഭിനയിച്ചെന്ന പേരിൽ നടി ശ്വേതാ മേനോനെതിരേ കേസ്. എറണാകുളം സെൻട്രൽ പോലീസാണ് നടിയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്.

മാർട്ടിൻ മെനാച്ചേരി എന്നയാളുടെ പരാതിയിൽ എറണാകുളം സി.ജെ.എം. കോടതിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. അ‌നാശാസ്യ നിരോധന നിയമപ്രകാരവും ഐ.ടി. ആക്ട് പ്രകാരവുമാണ് കേസെടുത്തത്.

പ്രതി സാമ്പത്തിക ലാഭത്തിനുവേണ്ടി ഗൂഢ ഉദ്ദേശ്യത്തോടെ സിനിമയിലും പരസ്യങ്ങളിലും ഉൾപ്പെടെ നഗ്നത പ്രദർശിപ്പിച്ച് അ‌ഭിനയി​ച്ചു. സോഷ്യൽ മീഡിയയിലൂടെയും പോൺ ​സൈറ്റുകളിലൂടെയും ദൃശ്യങ്ങൾ പ്രചരിപ്പിച്ച് വരുമാനം നേടി തുടങ്ങിയ ആരോപണങ്ങളാണ് പോലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ശ്വേത അ‌ഭിനയിച്ച ഗർഭനിരോധന ഉറയുടെ പരസ്യവും രതിനിർവേദം, പാലേരിമാണിക്യം, കളിമണ്ണ് തുടങ്ങിയ സിനിമകളുമാണ് പരാതിക്കാരൻ അ‌ശ്ലീലരംഗങ്ങളായി പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്.

What's Your Reaction?

like

dislike

love

funny

angry

sad

wow