മുണ്ടിനീര് വ്യാപനം: ആലപ്പുഴ തുമ്പോളി എസ്.എന്‍.വി എല്‍.പി സ്‌കൂളിന് 21 ദിവസത്തെ അവധി
ആലപ്പുഴ: മുണ്ടിനീര് (മംപ്സ്) വ്യാപനം ആശങ്കയാകുന്ന സാഹചര്യത്തില്‍ ആലപ്പുഴയിലെ തുമ്പോളി എസ്.എന്‍.വി എല്‍.പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. ജില്ലാകളക്ടറാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ മുണ്ടിനീര് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.
രോഗം കൂടുതല്‍ വിദ്യാര്‍ഥികളിലേക്ക് പകരുന്നത് തടയുന്നതിനായി ഇന്‍കുബേഷന്‍ കാലയളവായ 21 ദിവസം സ്‌കൂള്‍ അടച്ചിടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജൂലൈ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ 21 ദിവസത്തേക്ക് സ്‌കൂളിന് അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്.
അവധി കാലയളവില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും രോഗലക്ഷണങ്ങള്‍ കാണിക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
What's Your Reaction?



