മുംബൈ: സംഗീത സംവിധായകൻ പലാഷ് മുച്ചാലുമായുള്ള വിവാഹത്തിന്റെ കാര്യത്തില്‍ മൗനം വെടിഞ്ഞ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍ സ്മൃതി മന്ദാന. പലാഷ് മുച്ഛലുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറുന്നുവെന്ന് സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്മൃതി മന്ദാന.
ഈ വിഷയം ഇവിടെ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും രണ്ട് കുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും സ്മൃതി മന്ദാന ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി. രാജ്യത്തിന് വേണ്ടി തുടര്‍ന്നും കളിച്ച് ട്രോഫികള്‍ സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും പോസ്റ്റില്‍ മന്ദാന വ്യക്തമാക്കി.
''കുറച്ച് ആഴ്ചകൾക്കിടെ എന്‍റെ ജീവിതത്തെ സംബന്ധിച്ച് അനവധി അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. അതു കൊണ്ടു തന്നെ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ഞാൻ സ്വകാര്യത ആഗ്രഹിക്കുന്ന വ്യക്തിയാണ്, അതേ പോലെ തുടരാനാണ് ഞാനാഗ്രഹിക്കുന്നതും. എങ്കിലും വിവാഹം റദ്ദാക്കിയതായതായി വ്യക്തമാക്കുന്നുവെന്നും'' മന്ദാന കുറിച്ചു.