കൊച്ചി: ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്നും ഇറങ്ങി ഓടി നടൻ ഷൈന്‍ ടോം ചാക്കോ. എറണാകുളത്തെ ഹോട്ടലിൽ വച്ചാണ് സംഭവം നടന്നത്. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ഡാന്‍സാഫ് സംഘം ഷൈനും സംഘവും താമസിച്ചിരുന്ന ഹോട്ടലിൽ പരിശോധനയ്ക്ക് എത്തിയിരുന്നു. ഇവർ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിനായിലായിരുന്നു പരിശോധന.
എന്നാൽ പോലീസിനെ കണ്ട ഷൈൻ ഹോട്ടലിലെ മൂന്നാം നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാത്രി 10.58ഓടുകൂടിയാണ് സംഭവം നടന്നത്. അഞ്ചിലധികം പൊലീസ് ഉദ്യോഗസ്ഥരാണ് എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ പരിശോധനയ്ക്ക് എത്തിയത്.
മുറിയിലേക്ക് പരിശോധനക്കെത്തുന്നതിനിടെ ജനൽവഴി താരം ആദ്യം താഴേക്കിറങ്ങി. തുടർന്ന് റിസപ്ഷൻ വഴി ഓടി രക്ഷപ്പെടുകയായിരുന്നു. ഷൈനിന് വേണ്ടി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു.