പ്രണവ് - കല്യാണി വിവാഹം: ഗോസിപ്പുകൾക്ക് വിട നൽകി ലിസി; 'ഇതൊരു തെറ്റായ വാർത്ത'യെന്ന് മറുപടി

വിഷുദിനത്തിൽ ലിസി ഫേസ്ബുക്കിൽ പങ്കുവെച്ച ആശംസ പോസ്റ്റിന് താഴെ വന്ന ആരാധകന്റെ കമന്റിനാണ് താരം നേരിട്ട് മറുപടി നൽകിയത്

Apr 16, 2026 - 20:56
Apr 16, 2026 - 20:56
 0
പ്രണവ് - കല്യാണി വിവാഹം: ഗോസിപ്പുകൾക്ക് വിട നൽകി ലിസി; 'ഇതൊരു തെറ്റായ വാർത്ത'യെന്ന് മറുപടി

പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള ഗോസിപ്പുകൾക്ക് മറുപടിയുമായി നടിയും കല്യാണിയുടെ അമ്മയുമായ ലിസി ലക്ഷ്മി. സോഷ്യൽ മീഡിയയിൽ ഏറെ നാളുകളായി നിറഞ്ഞുനിൽക്കുന്ന ഈ അഭ്യൂഹങ്ങൾക്ക് ലിസിയുടെ മറുപടിയോടെ വിരാമമായിരിക്കുകയാണ്.

വിഷുദിനത്തിൽ ലിസി ഫേസ്ബുക്കിൽ പങ്കുവെച്ച ആശംസ പോസ്റ്റിന് താഴെ വന്ന ആരാധകന്റെ കമന്റിനാണ് താരം നേരിട്ട് മറുപടി നൽകിയത്. ‘‘ഏവർക്കും ഐശ്വര്യപൂർണ്ണമായ ഒരു പുതുവത്സരം ആശംസിക്കുന്നു’’ എന്ന ലിസിയുടെ വിഷു ആശംസയ്ക്ക് താഴെ, പ്രണവും കല്യാണിയും വിവാഹിതരാകാൻ കാത്തിരിക്കുന്നു എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഇതിന് മറുപടിയായി ‘‘ഇതൊരു തെറ്റായ വാർത്തയാണ്’’ എന്ന് ലിസി വ്യക്തമാക്കുകയായിരുന്നു. ലിസിയുടെ ഈ തുറന്നുപറച്ചിൽ ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.

നേരത്തെ സംവിധായകൻ ആലപ്പി അഷ്റഫും ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നു. ലിസിയുമായി സംസാരിച്ച കാര്യങ്ങൾ അദ്ദേഹം അന്ന് പങ്കുവെച്ചത് ഇങ്ങനെ: പ്രണവും കല്യാണിയും തമ്മിൽ കുട്ടിക്കാലം മുതലുള്ള സൗഹൃദം മാത്രമേയുള്ളൂ. അവർ തമ്മിൽ സഹോദര-സഹോദരി ബന്ധമാണ് ഉള്ളത്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നോ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നുവെന്നോ ഉള്ളത് വ്യാജ പ്രചരണങ്ങളാണ്. അങ്ങനെയൊരു ആഗ്രഹം ഉണ്ടെങ്കിൽ അത് ഇരു വീട്ടുകാർക്കും സന്തോഷമുള്ള കാര്യമാണെങ്കിലും, നിലവിൽ അങ്ങനെയൊരു ബന്ധമില്ലെന്ന് ലിസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow