ടി20 ലോകകപ്പിന് മുൻപ് ഇന്ത്യക്ക് തിരിച്ചടി; ഹർഷിത് റാണ പുറത്ത്, പകരം എത്തുന്നത്...

നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന സന്നാഹ മത്സരത്തിലാണ് സംഭവം

Feb 6, 2026 - 20:34
Feb 6, 2026 - 20:34
 0
ടി20 ലോകകപ്പിന് മുൻപ് ഇന്ത്യക്ക് തിരിച്ചടി; ഹർഷിത് റാണ പുറത്ത്, പകരം എത്തുന്നത്...

ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സന്നാഹ മത്സരത്തിനിടെ പരിക്കേറ്റ ഓൾറൗണ്ടർ ഹർഷിത് റാണ ടൂർണമെന്റിൽ നിന്ന് പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനിടെയാണ് താരത്തിന് കാൽമുട്ടിന് പരിക്കേറ്റത്.

നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന സന്നാഹ മത്സരത്തിലാണ് സംഭവം. മത്സരത്തിൽ ഒരു ഓവർ മാത്രം എറിഞ്ഞ റാണയ്ക്ക് കാൽമുട്ടിന് അസഹനീയമായ വേദന അനുഭവപ്പെടുകയായിരുന്നു. ആ ഓവറിൽ 16 റൺസ് വഴങ്ങിയ താരം പിന്നീട് മൈതാനം വിട്ടു.

ഹർഷിത് റാണയ്ക്ക് പകരം പേസർ മുഹമ്മദ് സിറാജിനെ ടീമിൽ ഉൾപ്പെടുത്തിയതായാണ് വിവരം. ഇക്കാര്യത്തിൽ ബിസിസിഐയുടെ (BCCI) ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകും. വാരിയെല്ലിന് പരിക്കേറ്റ സുന്ദർ ഇപ്പോഴും പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ലെങ്കിലും ലോകകപ്പിന് മുൻപ് ഫിറ്റ്‌നസ് തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ്.

ശസ്ത്രക്രിയയ്ക്ക് ശേഷം തിരിച്ചെത്തിയ തിലക് വർമ്മ സന്നാഹ മത്സരത്തിൽ 19 പന്തിൽ 45 റൺസെടുത്ത് മികച്ച ഫോം പ്രകടിപ്പിച്ചത് ഇന്ത്യക്ക് ആശ്വാസകരമാണ്. ഫെബ്രുവരി ഏഴിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യ അമേരിക്കയെ നേരിടും. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങുന്ന റാണയുടെ അഭാവം ടീം ബാലൻസിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ.

What's Your Reaction?

like

dislike

love

funny

angry

sad

wow