വനിതാ ദിനത്തിൽ ഹൈക്കോടതിയുടെ ചരിത്ര തീരുമാനം; കുടുംബ കേസുകൾക്കായി വനിതാ ജഡ്ജിമാരുടെ പ്രത്യേക ബെഞ്ച്

ജസ്റ്റിസ് നിഷ ബാനു, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്നതാണ് ഈ പുതിയ ഡിവിഷൻ ബെഞ്ച്.

Mar 8, 2026 - 12:58
Mar 8, 2026 - 12:58
 0
വനിതാ ദിനത്തിൽ ഹൈക്കോടതിയുടെ ചരിത്ര തീരുമാനം; കുടുംബ കേസുകൾക്കായി വനിതാ ജഡ്ജിമാരുടെ പ്രത്യേക ബെഞ്ച്

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തിൽ ചരിത്രപരമായ തീരുമാനവുമായി കേരള ഹൈക്കോടതി. കുടുംബപരമായ കേസുകൾ പരിഗണിക്കുന്നതിനായി വനിതാ ജഡ്ജിമാർ മാത്രമുള്ള പ്രത്യേക ഡിവിഷൻ ബെഞ്ച് കോടതി രൂപീകരിച്ചു. നാളെ (മാർച്ച് 9) മുതൽ ഈ പുതിയ ബെഞ്ച് പ്രവർത്തനം ആരംഭിക്കും.

ജസ്റ്റിസ് നിഷ ബാനു, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്നതാണ് ഈ പുതിയ ഡിവിഷൻ ബെഞ്ച്. മറു ഉത്തരവ് ഉണ്ടാകുന്നത് വരെ ഈ ബെഞ്ച് തുടരുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കുടുംബ കോടതികളുമായി ബന്ധപ്പെട്ട വിവാഹ അപ്പീലുകൾ, വിവാഹമോചനവുമായി ബന്ധപ്പെട്ട ഹർജികൾ, കുട്ടികളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമവുമായി ബന്ധപ്പെട്ട കേസുകൾ, മുതിർന്ന പൗരന്മാരുടെ പരിപാലന നിയമം, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരമുള്ള അപ്പീലുകൾ എന്നീ വിവിധ വിഷയങ്ങളിലാകും ഈ ബെഞ്ച് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്:

നിലവിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങിയ ബെഞ്ചായിരുന്നു ഈ കേസുകൾ പരിഗണിച്ചിരുന്നത്. ഇതാദ്യമായല്ല കേരള ഹൈക്കോടതി വനിതാ ബെഞ്ച് രൂപീകരിക്കുന്നത്. 2022 മാർച്ച് 8-ന് ഗുരുവായൂർ ദേവസ്വം സംഭാവനയുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കാൻ ഹൈക്കോടതി ആദ്യമായി ഒരു വനിതാ ഫുൾ ബെഞ്ച് രൂപീകരിച്ചിരുന്നു. ജസ്റ്റിസുമാരായ അനു ശിവരാമൻ, വി. ഷിർസി, എം.ആർ. അനിത എന്നിവരായിരുന്നു അന്ന് ആ ബെഞ്ചിലുണ്ടായിരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow