അത്താഴം നേരത്തെയാക്കാം, ആരോഗ്യം സംരക്ഷിക്കാം; രാത്രി 7 മണിക്ക് മുൻപ് ഭക്ഷണം കഴിക്കുന്നവർക്ക് പ്രമേഹ സാധ്യത കുറയും

ദഹനപ്രക്രിയയും ഉറക്കവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ നേരത്തെയുള്ള അത്താഴം അനിവാര്യമാണ്

Apr 7, 2026 - 22:38
Apr 7, 2026 - 22:38
 0
അത്താഴം നേരത്തെയാക്കാം, ആരോഗ്യം സംരക്ഷിക്കാം; രാത്രി 7 മണിക്ക് മുൻപ് ഭക്ഷണം കഴിക്കുന്നവർക്ക് പ്രമേഹ സാധ്യത കുറയും

ആരോഗ്യകരമായ ജീവിതശൈലിയിൽ ഭക്ഷണത്തിന്റെ ഗുണനിലവാരം പോലെ തന്നെ പ്രധാനമാണ് അത് കഴിക്കുന്ന സമയക്രമവും. രാത്രിഭക്ഷണം വൈകി കഴിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 

ഭക്ഷണം വൈകി കഴിക്കുന്നത് ശരീരത്തിലെ ഇൻസുലിൻ സെൻസിറ്റിവിറ്റി 30 മുതൽ 40 ശതമാനം വരെ കുറയ്ക്കാനും കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടാനും കാരണമാകുന്നു. ദഹനപ്രക്രിയയും ഉറക്കവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ നേരത്തെയുള്ള അത്താഴം അനിവാര്യമാണ്.

വൈകുന്നേരം 7 മണിക്ക് മുൻപ് അത്താഴം കഴിക്കുന്നവരിൽ രാത്രികാലത്തെ ഗ്ലൂക്കോസ് നിലയിൽ 15 ശതമാനം കുറവുണ്ടാകുകയും ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുകയും ചെയ്യുന്നു. ഉറക്കത്തിന് സഹായിക്കുന്ന മെലാടോണിൻ ഹോർമോണിന്റെ ഉൽപാദനം തടസ്സപ്പെടാതിരിക്കാൻ നേരത്തെയുള്ള ഭക്ഷണം സഹായിക്കുന്നു. ശരീരം വിശ്രമിക്കേണ്ട സമയത്ത് ദഹനപ്രക്രിയ നടക്കുന്നത് ഒഴിവാക്കുന്നതിലൂടെ രാവിലെ ഉന്മേഷത്തോടെ എഴുന്നേൽക്കാൻ സാധിക്കും.

പ്രമേഹം (Diabetes), പ്രീ-ഡയബറ്റിസ്, ഫാറ്റി ലിവർ തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നേരത്തെയുള്ള അത്താഴം വലിയ രീതിയിൽ സഹായിക്കും. രാത്രി 9 മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി വർദ്ധിക്കാൻ സാധ്യതയുണ്ട്. എട്ടു മണിക്കൂർ ഉറങ്ങിയാലും രാവിലെ എഴുന്നേൽക്കുമ്പോൾ വയറു വീർത്തതുപോലെയും (Bloating) വിട്ടുമാറാത്ത ക്ഷീണവും തോന്നുന്നത് വൈകി ഭക്ഷണം കഴിക്കുന്നത് കൊണ്ടാണ്. ഫാറ്റി ലിവർ പോലുള്ള അസുഖങ്ങളുള്ളവരിൽ അത്താഴത്തിന് ശേഷം ഷുഗർ നില 30 മുതൽ 50 ശതമാനം വരെ കൂടാൻ വൈകിയുള്ള ഭക്ഷണരീതി കാരണമാകുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow