പ്രണയം നിരസിച്ച വൈരാഗ്യം; പതിനാറുകാരിയെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: പ്രണയാഭ്യർഥന നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് പതിനാറുകാരിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് പിന്നാലെ പ്രതിയായ സഹദ് കണിയാപുരം ഭാഗത്ത് കാർ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
ബന്ധുവിന്റെ സഹായത്തോടെ ഒളിവിൽ പോകാനുള്ള ശ്രമത്തിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. വട്ടപ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയ്ക്കൊടുവിലാണ് ഇയാൾ കുടുങ്ങിയത്. പെൺകുട്ടിക്ക് ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
What's Your Reaction?

