നടൻ ജയസൂര്യയുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്‍തതായി പരാതി. ദേവസ്വം ഫോട്ടോഗ്രാഫർ സജീവ് നായർക്കാണ് മർദനമേറ്റത്. കൊട്ടിയൂർ ക്ഷേത്രദർശനത്തിന് എത്തിയ ജയസൂര്യയുടെ ചിത്രം പകർത്താൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം.
സംഭവത്തിൽ സജീവൻ നായർ പൊലീസിൽ പരാതി നൽകി. ജയസൂര്യക്ക് ഒപ്പമുണ്ടായിരുന്നവർ ഫോട്ടോയെടുക്കുന്നത് തടഞ്ഞ് മർദിച്ചെന്നാണ് പരാതി. ക്ഷേത്ര ഭാരവാഹികൾ തന്നെ ഫോട്ടോ എടുക്കാൻ ഏർപ്പാടാക്കിയ ആളായിരുന്നു സജീവൻ നായർ.
ദേവസ്വം ഓഫീസിൽ വെച്ചായിരുന്നു മർദനം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ജയസൂര്യ ക്ഷേത്ര ദര്‍ശനം നടത്താൻ എത്തിയപ്പോള്‍ ഫോട്ടോ എടുക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടപ്രകാരമാണ് ഇയാൾ ഫോട്ടോ എടുത്തത്. ഇതിനിടിലാണ് കയ്യേറ്റം നടന്നത്.