ഗ്രീന്‍ ഹൗസ് ക്ലീനിങ് യൂട്യൂബ് ചാനല്‍ ഉടമ രോഹിത്തിനെതിരെ കേസ്

സഹോദരിയുടെയും അമ്മയുടെയും പരാതിയിലാണ് ആലപ്പുഴ വനിതാ പൊലീസ് കേസെടുത്തത്

May 22, 2025 - 12:21
May 24, 2025 - 23:56
 0  12
ഗ്രീന്‍ ഹൗസ് ക്ലീനിങ് യൂട്യൂബ് ചാനല്‍ ഉടമ രോഹിത്തിനെതിരെ കേസ്
ആലപ്പുഴ: ആലപ്പുഴ സ്വദേശിയായ യൂട്യൂബ് വ്ലോഗർക്കെതിരെ പോലീസ് കേസെടുത്തു. ഗ്രീന്‍ ഹൗസ് ക്ലീനിങ് യൂട്യൂബ് ചാനല്‍ ഉടമ രോഹിത്തിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സഹോദരിയെ മർദ്ദിച്ചെന്ന പരാതിയിലാണ് കേസ്. 
 
സഹോദരിയുടെയും അമ്മയുടെയും പരാതിയിലാണ് ആലപ്പുഴ വനിതാ പോലീസ് കേസെടുത്തത്. അമ്മയെയും സഹോദരിയെയും അപമാനിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ രോഹിത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. മാത്രമല്ല രണ്ടു പേരെയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്.
 
ദേഹോപദ്രവം ഏല്പിക്കൽ, ഗുരുതരമായി പരിക്കേൽപിക്കൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് രോഹിത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹോദരിയായ റോഷ്നിക്ക് അച്ഛൻ നൽകിയ സ്വ‌ർണാഭരണങ്ങൾ പ്രതി വിൽക്കാൻ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മർദ്ദനത്തിന് കാരണമെന്നാണ് പരാതിയിൽ പറയുന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow