നിയമസഭാ പോരാട്ടത്തിന് കരുത്തേകാൻ അമിത് ഷാ കോഴിക്കോട്ട്; ബേപ്പൂരിൽ ആവേശമായി റോഡ് ഷോ

Apr 5, 2026 - 12:59
Apr 5, 2026 - 12:59
 0
നിയമസഭാ പോരാട്ടത്തിന് കരുത്തേകാൻ അമിത് ഷാ കോഴിക്കോട്ട്; ബേപ്പൂരിൽ ആവേശമായി റോഡ് ഷോ

കോഴിക്കോട്: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മലബാറിലെത്തി. ബേപ്പൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. കെ.പി. പ്രകാശ് ബാബുവിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച ബൃഹത്തായ റോഡ് ഷോയിൽ അദ്ദേഹം പങ്കെടുത്തു. സ്ത്രീകളും യുവാക്കളും ഉൾപ്പെടെ പതിനായിരക്കണക്കിന് പ്രവർത്തകരാണ് കേന്ദ്രമന്ത്രിയെ സ്വീകരിക്കാൻ കോഴിക്കോട്ടെത്തിയത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിൽ നേടിയ മികച്ച മുന്നേറ്റം നൽകിയ ആത്മവിശ്വാസവുമായാണ് ബിജെപി ഇത്തവണ ബേപ്പൂരിൽ അങ്കത്തിനിറങ്ങുന്നത്. ബിജെപി ജില്ലാ അധ്യക്ഷൻ കൂടിയായ കെ.പി. പ്രകാശ് ബാബു 2016 മുതൽ മണ്ഡലത്തിൽ സജീവസാന്നിധ്യമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow