എസ്എടി ആശുപത്രിയിൽ നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവം; അമ്മക്കെതിരെ കേസ്

Aug 3, 2026 - 12:06
Aug 3, 2026 - 12:20
 0
എസ്എടി ആശുപത്രിയിൽ നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവം; അമ്മക്കെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ക്ലോസറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. തിരുവല്ലം സ്വദേശിനി ഗ്രീഷ്മക്കെതിരെയാണ് മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഗ്രീഷ്മയുടെ സുഹൃത്തായ അമനെയും പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ഇന്നലെയാണ് എസ്.എ.ടി ആശുപത്രിയിലെ ക്ലോസറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സംഭവത്തിന്റെ സാഹചര്യങ്ങളും ഉത്തരവാദിത്തവും സംബന്ധിച്ച് മെഡിക്കൽ കോളേജ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റ് ശാസ്ത്രീയ തെളിവുകളും ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow