വി.ഡി. സതീശൻ കേരള മുഖ്യമന്ത്രി; അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഹൈക്കമാൻഡ് പ്രഖ്യാപനം
തിരുവനന്തപുരം∙ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും വിരാമമിട്ടുകൊണ്ടാണ് ഡൽഹിയിൽ നിന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെട്ടിരുന്ന കെ.സി. വേണുഗോപാൽ മത്സരരംഗത്തുനിന്ന് മാറിനിൽക്കാൻ തീരുമാനിച്ചതോടെയാണ് സതീശന് വഴിയൊരുങ്ങിയത്. ഹൈക്കമാൻഡ് പ്രതിനിധികൾ തിരുവനന്തപുരത്ത് എത്തുന്നതിന് മുന്നോടിയായി തന്നെ രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം തീരുമാനം പുറത്തുവരികയായിരുന്നു. കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ സതീശന്റെ നേതൃത്വം അനിവാര്യമാണെന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡ് ഈ തീരുമാനമെടുത്തത്.
What's Your Reaction?