"പത്തനംതിട്ട ആസിഡ് ആക്രമണം: അയൽവാസിയുടെ കാഴ്ച കവർന്ന വീട്ടമ്മ 25 വർഷത്തിന് ശേഷം കീഴടങ്ങി"

May 13, 2026 - 13:09
May 13, 2026 - 13:09
 0

പത്തനംതിട്ടയെ നടുക്കിയ ആസിഡ് ആക്രമണം നടന്ന് കാൽനൂറ്റാണ്ടിന് ശേഷം പ്രതിയായ 65-കാരി പോലീസിന് മുന്നിൽ കീഴടങ്ങി. വെച്ചൂച്ചിറ കൊല്ലമുള തുലാപ്പള്ളി മൂലക്കയം സ്വദേശിനി പൊന്നമ്മയെയാണ് (പാലനിൽക്കുന്ന ഉഴത്തിൽ വീട്) വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. 2000 ജൂലൈ 30-നായിരുന്നു അയൽവാസിയായ വെള്ളാപ്പള്ളിൽ വീട്ടിൽ ശശിധരന്റെ ജീവിതം തകർത്ത ആസിഡ് ആക്രമണം നടന്നത്. ആക്രമണത്തിൽ ശശിധരന്റെ ഒരു കണ്ണിന്റെ കാഴ്ച പൂർണ്ണമായും മറ്റേ കണ്ണിന്റേത് ഭാഗികമായും നഷ്ടപ്പെട്ടിരുന്നു. കേസിന് പിന്നാലെ ഒളിവിൽ പോയ പൊന്നമ്മ 25 വർഷത്തോളം നിയമത്തിന് പിടികൊടുക്കാതെ മാറിനിൽക്കുകയായിരുന്നു. ഒടുവിൽ നീണ്ട കാലത്തെ ഒളിവിൽ വാസത്തിന് ശേഷം ഇവർ സ്വമേധയാ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow