ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; പിന്നാലെ ഭർത്താവും ആത്മഹത്യ ചെയ്തു
പാലക്കാട്: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ആര്യമ്പാവ് കുണ്ടൂർക്കുന്നിലെ കൊമ്പത്ത് പള്ളത്ത് കോളനിയിലാണ് സംഭവം.
കൊമ്പത്ത് പള്ളത്ത് കോളനിയിലെ സുകുമാരൻ (50) ആണ് ഭാര്യ ദീപയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഇന്ന് രാത്രി 8.30ഓടെയായിരുന്നു സംഭവം.
ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം സുകുമാരൻ ആത്മഹത്യ ചെയ്യുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ദീപയെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവവിവരം അറിഞ്ഞ് നാട്ടുകൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ആക്രമണമെന്നാണ് പ്രാഥമിക വിവരം.
What's Your Reaction?



