ഹൈബ്രിഡ് കഞ്ചാവ് കേസ്; ഛായാഗ്രാഹകന്‍ സമീര്‍ താഹിര്‍ അറസ്റ്റില്‍ 

കൊച്ചിയിലെ എക്‌സൈസ് ഓഫീസില്‍ വച്ചായിരുന്നു സമീറിനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്

May 5, 2025 - 20:46
May 6, 2025 - 10:45
 0  13
ഹൈബ്രിഡ് കഞ്ചാവ് കേസ്; ഛായാഗ്രാഹകന്‍ സമീര്‍ താഹിര്‍ അറസ്റ്റില്‍ 

കൊച്ചി: യുവസംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഫ്ലാറ്റ് വാടകയ്ക്കെടുത്ത ഛായാഗ്രാഹകന്‍ സമീര്‍ താഹിര്‍ അറസ്റ്റില്‍. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സംവിധായകര്‍ ലഹരി ഉപയോഗിച്ചത് തന്‍റെ അറിവോടെയല്ലെന്ന് സമീര്‍ താഹിര്‍ എക്‌സൈസിന് മൊഴി നല്‍കി.

സമീര്‍ താഹിറിന് സംവിധായകരുടെ ലഹരി ഉപയോഗത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. സിനിമാ ആവശ്യത്തിനായാണ് താഹിര്‍ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തത്. അവിടെ കഥ പറയാന്‍ നിരവധി പേര്‍ വന്നിരുന്നു. യുവസംവിധായകരുടെ ലഹരി ഉപയോഗം സമീറിന് അറിയില്ലായിരുന്നുവെന്നാണ് മനസിലായത്. എന്നാല്‍ അദ്ദേഹം വാടകയ്ക്ക് എടുത്ത ഫ്‌ലാറ്റില്‍ അത്തരമൊരു കുറ്റകൃത്യം നടക്കാന്‍ സമീര്‍ അനുവദിക്കരുതായിരുന്നു. എന്‍ഡിപിഎസ് സെക്ഷന്‍ 25 പ്രകാരം കേസ് എടുത്തതെന്നും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൊച്ചിയിലെ എക്‌സൈസ് ഓഫീസില്‍ വച്ചായിരുന്നു സമീറിനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. സമീര്‍ താഹിറിന്‍റെ ഫ്ലാറ്റില്‍ നിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് സംവിധായരായ ഖാലിദ് റഹ്മാനെയും അഷ്‌റഫ് ഹംസയെയും എക്‌സൈസ് പിടികൂടിയത്. ഇവരുടെ കൈയില്‍ നിന്ന് ഒന്നരഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow