നടി ഗൗതമിയുടെ 25 കോടി രൂപയുടെ സ്വത്ത് തട്ടിപ്പ് കേസ്; മധുരയിലും ചെന്നൈയിലും ഉൾപ്പെടെ 6 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്

Jun 17, 2026 - 22:05
Jun 17, 2026 - 22:05
 0
നടി ഗൗതമിയുടെ 25 കോടി രൂപയുടെ സ്വത്ത് തട്ടിപ്പ് കേസ്; മധുരയിലും ചെന്നൈയിലും ഉൾപ്പെടെ 6 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്

ചെന്നൈ: നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന സ്വത്ത് തട്ടിയെടുത്തെന്ന കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. മധുരയിലും ചെന്നൈയിലും ഉൾപ്പെടെ ആറ് ഇടങ്ങളിലാണ് പരിശോധന നടന്നത്.

കേസിൽ പ്രതിചേർത്ത സിനിമ നിർമാതാവ് സി. അളഗപ്പനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. വസ്തു ഇടപാടിന്റെ മറവിൽ നടന്ന സാമ്പത്തിക തിരിമറികളും പണമിടപാടുകളും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പരിശോധനയെന്ന് അധികൃതർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow