മകൻ വിവാഹിതനാകുന്നു; വിവാഹനിശ്ചയം ശനിയാഴ്ച, സന്തോഷ വാർത്ത പങ്കുവച്ച് ഉമ തോമസ്

Feb 6, 2026 - 18:34
Feb 6, 2026 - 18:34
 0
മകൻ വിവാഹിതനാകുന്നു; വിവാഹനിശ്ചയം ശനിയാഴ്ച, സന്തോഷ വാർത്ത പങ്കുവച്ച്  ഉമ തോമസ്

കൊച്ചി: തൃക്കാക്കര എംഎൽഎ ഉമ തോമസിന്റെയും അന്തരിച്ച മുൻ എംപിയും കോൺഗ്രസ് നേതാവുമായിരുന്ന പിടി തോമസിന്റെയും ഇളയ മകൻ അഡ്വ. വിവേക് തോമസ് വിവാഹിതനാകുന്നു. അഡ്വ. ആഗ്ന ജോയ് ആണ് വധു. ഇവരുടെ വിവാഹനിശ്ചയം ശനിയാഴ്ച തൃശ്ശൂർ ലൂർദ്ദ് സെന്റിനറി ഹാളിൽ വെച്ച് നടക്കും. സോഷ്യൽ മീഡിയയിലൂടെയാണ് ഉമ തോമസ് തന്റെ മകന്റെ വിവാഹവാർത്ത പ്രിയപ്പെട്ടവരുമായി പങ്കുവെച്ചത്.

തൃശ്ശൂർ ഗവ. ലോ കോളേജിൽ വിവേകിന്റെ ഒരു വർഷം ജൂനിയറായിരുന്നു ആഗ്ന. പഠനകാലത്ത് തുടങ്ങിയ സൗഹൃദമാണ് ഇപ്പോൾ വിവാഹത്തിലെത്തുന്നത്. നിയമപഠനത്തിന് ശേഷം ഇരുവരും അഭിഭാഷക വൃത്തിയിലാണ് ഏർപ്പെട്ടിരിക്കുന്നത്. പഠനവും പ്രൊഫഷനും ജീവിതവും ഒരുമിച്ചാകാമെന്ന മക്കളുടെ തീരുമാനത്തിന് കുടുംബം സന്തോഷത്തോടെ പിന്തുണ നൽകുകയായിരുന്നുവെന്ന് എംഎൽഎ കുറിച്ചു.

തൃശ്ശൂർ കണിമംഗലം അനോക്കാരൻ വീട്ടിൽ ജോയ് ജോണിന്റെയും സലോമിയുടെയും മകളാണ് ആഗ്ന. പിടി തോമസിന്റെയും ഉമ തോമസിന്റെയും രണ്ട് മക്കളിൽ ഇളയവനാണ് വിവേക്. തൃക്കാക്കരയുടെ പ്രിയ നേതാവായിരുന്ന പിടി തോമസിന്റെ വിയോഗത്തിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് ഉമ തോമസ് നിയമസഭയിലെത്തിയത്. ലളിതമായ ചടങ്ങുകളോടെ നടക്കുന്ന വിവാഹനിശ്ചയത്തിന് എല്ലാവരുടെയും അനുഗ്രഹം വേണമെന്ന് ഉമ തോമസ് അഭ്യർത്ഥിച്ചു. 

What's Your Reaction?

like

dislike

love

funny

angry

sad

wow