സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചു; കരട് വിജ്ഞാപനമായി

നഴ്സുമാരുടെ അടിസ്ഥാന മിനിമം വേതനം 25,450 രൂപ മുതൽ 30,880 രൂപ വരെയായി നിശ്ചയിച്ചു

Mar 7, 2026 - 17:46
Mar 7, 2026 - 17:47
 0
സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചു; കരട് വിജ്ഞാപനമായി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ജീവനക്കാർക്കും നഴ്സുമാർക്കും ആശ്വാസമായി ശമ്പള പരിഷ്കരണത്തിനുള്ള കരട് വിജ്ഞാപനം സർക്കാർ പുറത്തിറക്കി. വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്ന ജീവനക്കാരുടെ മിനിമം വേതനത്തിൽ ഗണ്യമായ വർദ്ധനവാണ് വിജ്ഞാപനത്തിൽ ശുപാർശ ചെയ്തിരിക്കുന്നത്. നഴ്സുമാർക്ക് പുറമെ ആശുപത്രിയിലെ മറ്റ് വിഭാഗങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തിലും ആനുപാതികമായ വർദ്ധനവ് വരുത്തിയിട്ടുണ്ട്. 

നഴ്സുമാരുടെ അടിസ്ഥാന മിനിമം വേതനം 25,450 രൂപ മുതൽ 30,880 രൂപ വരെയായി നിശ്ചയിച്ചു. ആശുപത്രികളുടെ കിടക്കകളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ശമ്പള സ്കെയിലിൽ മാറ്റം വരുന്നത്. പാരാമെഡിക്കൽ സ്റ്റാഫ്, ഓഫീസ് ജീവനക്കാർ, മറ്റ് ടെക്നീഷ്യന്മാർ എന്നിവരുടെ ശമ്പള സ്കെയിലിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നിലവിൽ കരട് വിജ്ഞാപനമാണ് പുറത്തിറക്കിയിരിക്കുന്നത്. 

ഇതിന്മേൽ ആക്ഷേപങ്ങളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ അറിയിക്കാൻ നിശ്ചിത സമയം അനുവദിക്കും. അതിനുശേഷമായിരിക്കും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുക. വർഷങ്ങളായി ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് നഴ്സിംഗ് സംഘടനകൾ നടത്തിവന്ന സമരങ്ങൾക്കും ചർച്ചകൾക്കും പിന്നാലെയാണ് സർക്കാരിന്റെ ഈ സുപ്രധാന നീക്കം.

What's Your Reaction?

like

dislike

love

funny

angry

sad

wow