പ്രണയാഭ്യര്‍ഥന നിരസിച്ചതിൽ വൈരാഗ്യം; സഹപാഠിയെ വെടിവച്ചുകൊന്ന ശേഷം നിയമവിദ്യാര്‍ഥി സ്വയം വെടിയുതിര്‍ത്തു

Feb 9, 2026 - 22:01
Feb 9, 2026 - 22:05
 0
പ്രണയാഭ്യര്‍ഥന നിരസിച്ചതിൽ വൈരാഗ്യം; സഹപാഠിയെ വെടിവച്ചുകൊന്ന ശേഷം നിയമവിദ്യാര്‍ഥി സ്വയം വെടിയുതിര്‍ത്തു

പഞ്ചാബില്‍ സഹപാഠിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം നിയമവിദ്യാര്‍ഥി സ്വയം വെടിയുതിര്‍ത്തു. പഞ്ചാബിലെ ലോ കോളേജിലാണ് സംഭവം. വിദ്യാര്‍ത്ഥി ക്ലാസ് റൂമില്‍ വെടി ഉതിര്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 

പഞ്ചാബ് തരണ്‍ തരണിലെ ഉസ്മ ലോ കോളേജിലാണ് സംഭവം. ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായ പ്രിന്‍സ് രാജ് ആണ് സഹപാഠിയായ സന്ദീപ് കൗറിന് നേരെ വെടി ഉതിര്‍ത്തത്. ആക്രമണത്തില്‍ സന്ദീപ് കൗര്‍ ക്ലാസ് റൂമില്‍ വച്ച് തന്നെ മരിച്ചു. തൊട്ടുപിന്നാലെ പ്രിന്‍സ് രാജും സ്വയം വെടിയുതിര്‍ത്തു. സന്ദീപ് കൗറിന് പിന്നാലെ പ്രിന്‍സ് രാജ് ബാഗു നടന്നു പോകുന്നത് സിസിടിവിദൃശ്യങ്ങളില്‍ ഉണ്ട്. മറ്റൊരു സഹപാഠിക്കൊപ്പം ഇരുവരും ക്ലാസ് റൂമില്‍ ഇരിക്കുകയും തൊട്ട് പിന്നാലെ ബാഗില്‍ കരുതിയ പിസ്റ്റല്‍ എടുത്ത് പ്രിന്‍സ് രാജ് വെടിയുതുര്‍ക്കുന്നതും ആണ് സിസിടിവി ദൃശ്യങ്ങളില്‍. പ്രിന്‍സ് രാജിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു.

പ്രണയാഭ്യര്‍ത്ഥനനിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. വിശദമായ അന്വേഷണം ആരംഭിച്ചതായി പഞ്ചാബ് പോലീസ് പറഞ്ഞു.തോക്കുമായി വിദ്യാര്‍ഥി ക്ലാസ്സിലെത്തിയത് കോളേജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെന്നും സംഭവത്തില്‍ കോളേജ് അധികൃതര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow