കേരളം തെരഞ്ഞെടുപ്പ് ചൂടിൽ; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എത്തും; പാലക്കാട് വൻ ജനസമ്മേളനവും തൃശൂരിൽ റോഡ് ഷോയും

പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിലും തുടർന്ന് തൃശൂരിലെ റോഡ് ഷോയിലുമാണ് പ്രധാനമന്ത്രി പങ്കെടുക്കുക

Mar 29, 2026 - 09:56
Mar 29, 2026 - 09:56
 0
കേരളം തെരഞ്ഞെടുപ്പ് ചൂടിൽ; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എത്തും; പാലക്കാട് വൻ ജനസമ്മേളനവും തൃശൂരിൽ റോഡ് ഷോയും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടക്കവെ, എൻ.ഡി.എയുടെ പ്രചാരണ പരിപാടികൾക്ക് കരുത്തു പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. പാലക്കാട്, തൃശൂർ ജില്ലകളിലെ വിവിധ പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്.

പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിലും തുടർന്ന് തൃശൂരിലെ റോഡ് ഷോയിലുമാണ് പ്രധാനമന്ത്രി പങ്കെടുക്കുക. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗമാണ് അദ്ദേഹം കേരളത്തിലേക്ക് എത്തുന്നത്.

പ്രധാനമന്ത്രിയുടെ ഇന്നത്തെ പരിപാടികൾ:
ഉച്ചയ്ക്ക് 1:30: പാലക്കാട് മേഴ്സി കോളേജ് മൈതാനത്ത് ഹെലികോപ്റ്റർ ഇറങ്ങും.

ഉച്ചയ്ക്ക് 2:30: പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിൽ സംസാരിക്കും.

വൈകുന്നേരം 4:00: തൃശൂരിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന കൂറ്റൻ റോഡ് ഷോ നടക്കും. നഗരവീഥികളിലൂടെയുള്ള റോഡ് ഷോയ്ക്ക് ശേഷം അദ്ദേഹം മടങ്ങും.

സുരക്ഷാ ക്രമീകരണങ്ങൾ:

പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് പാലക്കാട്, തൃശൂർ നഗരങ്ങളിൽ കർശന സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ബി.ജെ.പിയുടെയും എൻ.ഡി.എയുടെയും മുതിർന്ന നേതാക്കൾ പ്രധാനമന്ത്രിക്കൊപ്പം വിവിധ വേദികളിൽ അണിനിരക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow