നാവികസേനാ ഉദ്യോഗസ്ഥനായി ആൾമാറാട്ടം; ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ

Jun 26, 2026 - 22:39
Jun 26, 2026 - 22:40
 0
നാവികസേനാ ഉദ്യോഗസ്ഥനായി ആൾമാറാട്ടം; ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ

കൊച്ചി: നാവികസേനാ ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി യുവാക്കൾക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട അടൂർ സ്വദേശി ബിമൽ എസ്. നമ്പൂതിരിയെയാണ് നേവൽ ഇന്റലിജൻസും സംസ്ഥാന സ്പെഷൽ ബ്രാഞ്ചും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ പിടികൂടിയത്.

പാലാരിവട്ടത്തെ സ്കൈലൈൻ സ്പ്രിങ് വില്ലയിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന പ്രതി, നാവികസേനാ ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ച് മിൽമയിലും കാംകോയിലും (കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ) ജോലി വാഗ്ദാനം ചെയ്ത് പത്തനംതിട്ട സ്വദേശിയിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്.

പ്രതിയുടെ കൊച്ചിയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ നാവികസേനയുടെ യൂണിഫോം, തൊപ്പി, മറ്റ് അനുബന്ധ വസ്തുക്കൾ എന്നിവയും കണ്ടെത്തി. സമാനരീതിയിൽ കൂടുതൽ പേരിൽ നിന്ന് പണം തട്ടിയിട്ടുണ്ടെന്ന സംശയത്തിൽ അന്വേഷണം തുടരുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow