വാഷിംഗ്ടൺ: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. മസ്‌ക് ഭ്രാന്തനായ മനുഷ്യനെന്നാണ് ട്രംമ്പ് വിളിച്ചത്. മാത്രമല്ല ഇലോൺ മസ്കിനോട് അടുത്തെങ്ങും സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു.
മസ്‌കുമായി ഫോണ്‍ കോള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകളെക്കുറിച്ച് ചോദിച്ചപ്പോഴാണ് ട്രംപിന്റെ മറുപടി. അത്തരം ഒരു ആലോചന പോലുമില്ലെന്നും ട്രംപ് ആവർത്തിച്ച് വ്യക്തമാക്കി. ഇലോൺ മസ്‌ക് തന്നോട് സംസാരിക്കാൻ ആഗ്രഹിച്ചുവെന്നും എന്നാൽ മസ്‌കുമായി സംസാരിക്കാൻ താൻ തയ്യാറല്ലെന്നുമാണ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടത്.