ഡോ. കെ.ജെ. റീനയുടെ സ്ഥലംമാറ്റത്തിന് സ്റ്റേ; ആരോഗ്യവകുപ്പിന് തിരിച്ചടി

Jun 18, 2026 - 16:50
Jun 18, 2026 - 16:51
 0
ഡോ. കെ.ജെ. റീനയുടെ സ്ഥലംമാറ്റത്തിന് സ്റ്റേ; ആരോഗ്യവകുപ്പിന് തിരിച്ചടി

തിരുവനന്തപുരം ∙ ആരോഗ്യ വകുപ്പ് ഡയറക്ടറായിരുന്ന ഡോ. കെ.ജെ. റീനയെ സ്ഥലംമാറ്റിയ സർക്കാർ നടപടിക്ക് തിരിച്ചടി. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ തിരുവനന്തപുരം ബെഞ്ച് സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്തു. ചട്ടവിരുദ്ധമായാണ് സ്ഥലംമാറ്റമെന്ന് ചൂണ്ടിക്കാട്ടി ഡോ. റീന നൽകിയ ഹർജിയിലാണ് നടപടി.

ഈ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റം മരവിപ്പിച്ച നടപടിക്ക് പിന്നാലെയാണ് ഇപ്പോഴത്തെ ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്.

പകർച്ചവ്യാധി സമയത്ത് 15 ദിവസത്തെ അവധിക്ക് അപേക്ഷ നൽകിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും സ്ഥലംമാറ്റ ഉത്തരവിൽ പരാമർശിച്ചിരുന്നു. പിന്നീട് ഈ ഉത്തരവിൽ തിരുത്തൽ വരുത്തിയിരുന്നു.

ശബരിമലയിലേക്ക് ഡോക്ടർമാരെ വിട്ടുനൽകില്ലെന്ന് ദേവസ്വം ബോർഡിനെ അറിയിച്ചതും, നിപ സ്ഥിരീകരണ വിവരം വൈകിപ്പിച്ചതുമാണ് സ്ഥലംമാറ്റത്തിന് കാരണമെന്നായിരുന്നു ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ വിശദീകരണം. ഡോ. റീന സർക്കാർ സംവിധാനവുമായി സഹകരിക്കുന്നില്ലെന്നും അതിനാലാണ് നടപടി എടുത്തതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow