ഡൽഹി: ബോളിവുഡ് താരം സൽമാൻ ഖാനെതിരേ വധഭീഷണി സന്ദേശം വന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ. 26 വയസുകാരനാണ് പിടിയിലായത്. വഡോദര സ്വദേശിയായ മായങ്ക് പാണ്ഡ്യയാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ സൽമാൻ ഖാനെ ലക്ഷ്യം വച്ചുള്ള വധ ഭീഷണി സന്ദേശം എത്തിയത്. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്.
ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്ന് സംശയമുണ്ട്. ഗുജറാത്തിലെ ബറോഡയിൽ നിന്നുമാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇന്നലെയാണ് ഭീഷണി സന്ദേശം എത്തിയത്. വര്‍ലിയിലെ മുംബെ ട്രാൻസ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെൻ്റിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. വാട്ട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് ഭീക്ഷണി മുഴക്കിയിരിക്കുന്നത്. സല്‍മാന്‍റെ കാര്‍ ബോംബ് വച്ച് പൊട്ടിക്കുമെന്നും താരത്തെ കൊലപ്പെടുത്തുമെന്നുമാണ് സന്ദേശത്തിൽ ഉണ്ടായിരുന്നത്.