നെയ്യാറ്റിൻകരയിൽ സ്കൂൾ വാൻ മറിഞ്ഞ് വൻ അപകടം; 15 കുട്ടികൾക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

Feb 17, 2026 - 11:54
Feb 17, 2026 - 11:54
 0
നെയ്യാറ്റിൻകരയിൽ സ്കൂൾ വാൻ മറിഞ്ഞ് വൻ അപകടം; 15 കുട്ടികൾക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

തിരുവനന്തപുരം ∙ നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ വാന്‍ കനാലിലേക്കു മറിഞ്ഞു കുട്ടികള്‍ക്കു പരുക്ക്. പൂവത്തൂര്‍ സ്‌കൂളിലെ വാനാണ് കനാലില്‍ വീണത്. 15 കുട്ടികള്‍ക്കു പരുക്കേറ്റു. ഇതില്‍ രണ്ടു കുട്ടികളുടെ പരുക്ക് സാരമാണെന്നാണ് റിപ്പോര്‍ട്ട്. 

കുട്ടികളെ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാനില്‍ ഉണ്ടായിരുന്ന ആയയ്ക്കും പരുക്കേറ്റിട്ടുണ്ട്. സ്‌കൂളിലേക്ക് പോകുന്ന വഴിയിലുള്ള കനാലിലേക്കാണ് വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. കനാലില്‍ വെള്ളം കുറവായിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.

 

What's Your Reaction?

like

dislike

love

funny

angry

sad

wow