കൊച്ചി: പ്രമുഖ കാന്‍സര്‍രോഗ വിദഗ്ധന്‍ ഡോ. വി പി ഗംഗാധരന് വധഭീഷണി. 8.25 ലക്ഷം രൂപ ‘ബ്ലഡ് മണി’യായി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണിക്കത്ത്. പണം നൽകിയില്ലെങ്കിൽ കുടുംബത്തെ അടക്കം അപായപ്പെടുത്തുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്.
തുടര്‍ന്ന് ഡോക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മരട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുംബൈയിൽ പ്രവർത്തിക്കുന്നതായി അറിയപ്പെടുന്ന ‘സിറ്റിസൺ ഫോർ ജസ്റ്റിസ്’ എന്ന സംഘടനയുടെ പേരിലാണ് കത്ത് എത്തിയത്.
ഗംഗാധരന്റെ ചികിത്സാപ്പിഴവിൽ പെൺകുട്ടി മരിച്ചുവെന്നും, അമ്മ ആത്മഹത്യ ചെയ്തെന്നുമാണ് കത്തിലെ ആരോപണം. ഇതിൽ നീതി തേടി പെൺകുട്ടിയുടെ പിതാവാണ് തങ്ങളെ സമീപിച്ചതെന്നും കത്തിൽ പറയുന്നു. വധഭീഷണി, പണം തട്ടിയെടുക്കല്‍ ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.