ആപ്പിളിന് 2027 ഒരു അത്ഭുത വര്‍ഷമായിരിക്കുമെന്ന് ബ്ലൂംബര്‍ഗിന്റെ മാര്‍ക് ഗുര്‍മന്‍
ആദ്യ ഐഫോണ്‍ പുറത്തിറക്കിയതിന്റെ 20-ാം വാര്‍ഷികത്തില്‍ ഇന്നേവരെ പുറത്തിറക്കിയിട്ടില്ലാത്ത ഒരു ഫോണ്‍ കമ്പനി പുറത്തിറക്കുമെന്നാണ് പ്രവചിക്കുന്നത്

ആപ്പിളിന് 2027 ഒരു അത്ഭുത വര്‍ഷമായിരിക്കുമെന്ന്’ ബ്ലൂംബര്‍ഗിന്റെ മാര്‍ക് ഗുര്‍മന്‍ പ്രവചിക്കുന്നു. ആദ്യ ഐഫോണ്‍ പുറത്തിറക്കിയതിന്റെ 20-ാം വാര്‍ഷികത്തില്‍ ഇന്നേവരെ പുറത്തിറക്കിയിട്ടില്ലാത്ത ഒരു ഫോണ്‍ കമ്പനി പുറത്തിറക്കുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. വര്‍ഷാവര്‍ഷം വലിയ ഇവന്റുകള്‍ അരങ്ങേറുമെങ്കിലും നാമമാത്രമായ മാറ്റങ്ങളുമായി പുതിയ തലമുറ ഐഫോണുകള്‍ പുറത്തിറക്കുകയാണ് ആപ്പിള്‍ ചെയ്യുന്നത് എന്ന ആരോപണം കുറച്ചുകാലമായി ആപ്പിളിന്റെ വിമര്‍ശകര്‍ ഉയര്‍ത്തുന്നു. അത്തരക്കാര്‍ക്കും തക്ക മറുപടി നല്‍കാനായി 2027ല്‍ സംഭവിക്കാന്‍ പോകുന്നത് ഒരു ”പ്രൊഡക്ട് റിനയസന്‍സ്” ആയിരിക്കും എന്നാണ് ഗുര്‍മന്‍ പറയുന്നത്.
What's Your Reaction?






