കൊണ്ടോട്ടിയിൽ പിഞ്ചുകുഞ്ഞിനെ രക്ഷിച്ച് ബസ് ജീവനക്കാർ; സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു
മലപ്പുറം: കൊണ്ടോട്ടി വലിയപറമ്പിൽ ഇന്ന് രാവിലെ നടുറോഡിൽ പിഞ്ചുകുഞ്ഞിനെ കണ്ടെത്തിയ സംഭവം ആശങ്കയുണർത്തി. രാവിലെ 8.30ഓടെയാണ് സംഭവം നടന്നത്.
ആ സമയം അതുവഴി കടന്നുപോകുകയായിരുന്ന സഫ മർവ ബസിലെ ജീവനക്കാരാണ് കുഞ്ഞിനെ ശ്രദ്ധയിൽപ്പെടുത്തിയത്. റോഡിൽ കുഞ്ഞിനെ കണ്ടതോടെ ഡ്രൈവർ രാമചന്ദ്രൻ ഉടൻ വാഹനം നിർത്തി. തുടർന്ന് കണ്ടക്ടർ നവാസ് ബസിൽ നിന്ന് ഇറങ്ങി കുഞ്ഞിനെ സുരക്ഷിതമായി എടുത്തുമാറ്റുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ ബസിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കുഞ്ഞ് മുട്ടിലിഴഞ്ഞ് റോഡിലേക്ക് എത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ബസ് ജീവനക്കാരുടെ സമയോചിത ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്.
What's Your Reaction?



