കൊച്ചി: നടന്‍ ഷൈൻ ടോം ചാക്കോ ഹാജരായി. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് താരം എത്തിയത്. ലഹരി പരിശോധനക്കിടെ മുറിയിൽ നിന്നും ഇറങ്ങിയോടിയതിൽ വിശദീകരണം നൽകാനാണ് ഷൈൻ എത്തിയത്.
പൊലീസ് പറഞ്ഞതിലും അരമണിക്കൂര്‍ നേരത്തെയാണ് ഷൈന്‍ എത്തിയത്. അഭിഭാഷകനൊപ്പം കാറിലാണ് ഷൈന്‍ സ്റ്റേഷനിലെത്തിയത്. മാധ്യമങ്ങളോട് താരം പ്രതികരിച്ചില്ല. ഇന്ന് വൈകുന്നേരം 3:30 ന് ഷൈൻ സ്റ്റേഷനിൽ ഹാജരാകുമെന്നാണ് കഴിഞ്ഞ ദിവസം ഷൈനിന്റെ പിതാവ് അറിയിച്ചത്. എന്നാൽ ഇന്ന് രാവിലെ 10 മണിക്ക് തന്നെ താരം സ്റ്റേഷനിൽ എത്തി.
ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ പ്രത്യേക ചോദ്യാവലി പോലീസ് തയ്യാറാക്കിയിട്ടുണ്ട്. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് തയ്യാറാക്കിയത്. മാത്രമല്ല ഷൈൻ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ ഫോൺ കോളുകളും യാത്രാ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.