പ്രവേശനോത്സവത്തിനിടെ സർക്കാർ സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം

കുട്ടികൾ കുറവായതിനാൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിലനിർത്താനാവില്ലെന്നാണ് അധ്യാപകർ പറയുന്നത്

Jun 2, 2025 - 12:47
Jun 2, 2025 - 12:47
 0
പ്രവേശനോത്സവത്തിനിടെ സർക്കാർ സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം
ഇടുക്കി: പ്രവേശനോത്സവത്തിനിടെ അടിമാലി ഗവൺമെന്‍റ് ഹൈസ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം. ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കിയ സംഭവത്തിലാണ് പ്രതിഷേധം. സംഭവത്തിൽ  പ്രധാനാധ്യാപികയെ ഉപരോധിച്ചു. സ്കൂളിലെ ഒമ്പതാം ക്ലാസിന്റെ ഇം​ഗ്ലീഷ് മീഡിയം ഡിവിഷനാണ് മുന്നറിയിപ്പില്ലാതെ നിർത്തലാക്കിയത്.
 
കുട്ടികൾ കുറവായതിനാൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിലനിർത്താനാവില്ലെന്നാണ് അധ്യാപകർ പറയുന്നത്. ആറ് കുട്ടികൾക്ക് വേണ്ടി ഇംഗ്ലീഷ് മീഡിയം ഡിവിഷൻ തുടരാനുള്ള അധ്യാപകരും ഇല്ലെന്നാണ് സ്കൂൾ പറയുന്നത്.  ഈ ഡിവിഷൻ തുടരാനുള്ള അധ്യാപകരില്ലെന്നും സ്കൂൾ അധികൃതർ പറയുന്നു.
 
യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകരാണ് അധ്യാപികയെ ഉപരോധിക്കുന്നത്. എന്നാൽ ഡിവിഷൻ നിർത്തലാക്കുന്ന വിവരം അറിയിച്ചത് മേയ് 30 മാത്രമാണെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. മറ്റൊരു സ്കൂളിലും ഇനി അഡ്മിഷൻ കിട്ടില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്. 
 
അതിനിടെ പ്രതിഷേധക്കാരെ പൊലീസ് തടയുകയും പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുകയും ചെയ്തു. 

What's Your Reaction?

like

dislike

love

funny

angry

sad

wow