ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ വായ്‌പയായി 35 ലക്ഷം അനുവദിച്ചു: മന്ത്രി ആർ. ബിന്ദു

’ആശ്വാസം’ സ്വയംതൊഴിൽ സംരംഭ സഹായപദ്ധതി വഴി 35 ലക്ഷം രൂപയാണ് അനുവദിച്ചത്.

Mar 21, 2025 - 20:05
Mar 21, 2025 - 20:06
 0
ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ വായ്‌പയായി 35 ലക്ഷം അനുവദിച്ചു: മന്ത്രി ആർ. ബിന്ദു

തിരുവനന്തപുരം: സ്വയംതൊഴിൽ വായ്‍പയ്ക്ക് ഈടുവെയ്ക്കാൻ ഭൂമിയോ മറ്റു വസ്തുവകകളോ ഇല്ലാത്ത ഭിന്നശേഷിക്കാരായ 140 പേർക്ക് 25,000 രൂപ വീതം അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു. ’ആശ്വാസം’ സ്വയംതൊഴിൽ സംരംഭ സഹായപദ്ധതി വഴി 35 ലക്ഷം രൂപയാണ് അനുവദിച്ചത്. അനുവദിച്ച തുക ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രഷറികളിൽനിന്നും ട്രാൻസ്‌ഫർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾക്ക് സബ്‌സിഡിയോടെ നാമമാത്ര പലിശനിരക്കിൽ ഒരു ലക്ഷം രൂപവരെ വായ്‍പ അനുവദിക്കുന്ന പദ്ധതി സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ നടപ്പാക്കിവരുന്നുണ്ട്. 40 ശതമാനത്തിനു മുകളിൽ ഭിന്നശേഷിത്വവും ഒരു ലക്ഷം രൂപയിൽ താഴെ വാർഷികവരുമാനവുമുള്ളവർക്കാണ് ഈ വായ്പ ലഭിക്കുക. ഇതിന് ഭൂമിയോ മറ്റു വസ്‌തുക്കളോ ഈടു വെയ്ക്കണം.

ഈട് നൽകാൻ മാർഗ്ഗമില്ലാത്ത ഭിന്നശേഷിക്കാർക്ക് സൂക്ഷ്മ/ചെറുകിട സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാനാണ് സർക്കാർ ആശ്വാസം പദ്ധതി ആരംഭിച്ചത്. ഈ സാമ്പത്തികവർഷം അപേക്ഷ നൽകിയ അർഹരായ മുഴുവൻ പേർക്കും തുക അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow