കോടിയേരി ബാലകൃഷ്ണന്‍ വനിതാ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റ്: ട്രിവാന്‍ഡ്രം റോയല്‍സിനെ സജ്‌ന സജീവന്‍ നയിക്കും 

എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരങ്ങള്‍ നടക്കുക.

Apr 10, 2025 - 19:15
 0
കോടിയേരി ബാലകൃഷ്ണന്‍ വനിതാ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റ്: ട്രിവാന്‍ഡ്രം റോയല്‍സിനെ സജ്‌ന സജീവന്‍ നയിക്കും 

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ സ്മരണാർഥം ഏപ്രില്‍ 13ന് തലശ്ശേരിയില്‍ ആരംഭിക്കുന്ന  വനിതാ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ട്രിവാന്‍ഡ്രം റോയല്‍സ് ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ താരം സജ്‌ന സജീവന്‍ ആണ് ടീം ക്യാപ്റ്റന്‍.

ഏപ്രില്‍ 14 ന് രാവിലെ 8 മണിക്ക് നടക്കുന്ന മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സ് ആണ്  ട്രിവാന്‍ഡ്രം റോയല്‍സിന്‍റെ ആദ്യ എതിരാളി.

എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരങ്ങള്‍ നടക്കുക.

ട്രിവാന്‍ഡ്രം റോയല്‍സ് ടീമംഗങ്ങള്‍: സജന സജീവന്‍ ( ക്യാപ്റ്റന്‍ ), അബിന മാർട്ടിൻ, സാന്ദ്ര എസ്, മാളവിക സാബു, നിയതി അർ. മഹേഷ്, പ്രിതിക പി, വിഷ്ണുപ്രിയ, ഇഷ ഫൈസൽ, മയൂക വി നായർ, നന്ദിനി പി.ടി, റെയ്ന റോസ്, ധനുഷ, നേഹ സിവി, നേഹ ഷിനോയ്, നജ്ല സി.എം.സി, സിൽഹ സന്തോഷ്. ടീം കോച്ച് - അനു അശോക്‌, ടീം മാനേജര്‍ - രാജൂ മാത്യൂ.

What's Your Reaction?

like

dislike

love

funny

angry

sad

wow