എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ അതിന്റെ പുതിയ പ്ലാറ്റ്‌ഫോം, ഇപിഎഫ്ഒ 3.0, ഉടന്‍ പുറത്തിറക്കും
ഇനി മുതല്‍ പിഎഫ് അംഗങ്ങള്‍ക്ക് എടിഎം കാര്‍ഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതുപോലെ എടിഎമ്മില്‍ നിന്ന് പിഎഫ് പണം പിന്‍വലിക്കാന്‍ സാധിക്കും

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ അതിന്റെ പുതിയ പ്ലാറ്റ്‌ഫോം, ഇപിഎഫ്ഒ 3.0, ഉടന്‍ പുറത്തിറക്കും. ഏകദേശം 9 കോടി അംഗങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഈ മാസം ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി മുതല്‍ പിഎഫ് അംഗങ്ങള്‍ക്ക് എടിഎം കാര്‍ഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതുപോലെ എടിഎമ്മില്‍ നിന്ന് പിഎഫ് പണം പിന്‍വലിക്കാന്‍ സാധിക്കും. ഇതിനായി നിങ്ങളുടെ യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ സജീവമായിരിക്കണം, ഒപ്പം ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും വേണം.
യുഎഎന്‍ സജീവമാക്കാനും ആധാര്‍ ബാങ്കുമായി ബന്ധിപ്പിക്കാനുമുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്. ഒരു ലക്ഷം രൂപയോ അല്ലെങ്കില്‍ മൊത്തം നിക്ഷേപത്തിന്റെ 50% വരെയോ പിന്‍വലിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇപിഎഫ്ഒ പുറത്തിറക്കിയിട്ടില്ല. എടിഎം വഴി പണം പിന്‍വലിക്കാന്‍ സാധിക്കുമെങ്കിലും, പിഎഫ് പണം പിന്‍വലിക്കുന്നതിനുള്ള നിലവിലുള്ള എല്ലാ വ്യവസ്ഥകളും പാലിക്കേണ്ടതുണ്ട്.
What's Your Reaction?






