ഫ്യൂച്ചർ ജനറാലി ഇന്ത്യ ഇൻഷുറൻസിന്റെ ആദ്യ വനിതാ ശാഖയായ 'ശക്തി' കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു

ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നായി അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയുന്ന ശാഖ 12 വനിതകളടങ്ങുന്ന ഒരു മികച്ച ടീമാണ് നേതൃത്വം നൽകുന്നത്.

Mar 6, 2025 - 20:01
 0  23
ഫ്യൂച്ചർ ജനറാലി ഇന്ത്യ ഇൻഷുറൻസിന്റെ ആദ്യ വനിതാ ശാഖയായ 'ശക്തി' കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു
ഫ്യൂച്ചർ ജനറാലി ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ഇന്ത്യയിലെ ആദ്യ വനിതാ ശാഖ കൊച്ചിയിൽ ഫ്യൂച്ചർ ജനറാലി ഇൻഷുറൻസ് എം.ഡിയും സി.ഇ.ഒയുമായ അനൂപ് റാവു ഉദ്ഘാടനം ചെയ്യുന്നു. ശാഖയിലെ വനിതാ ജീവനക്കാർ സമീപം.

മറ്റ് പ്രധാന നഗരങ്ങളിലും സമാനമായ ശാഖകൾ സ്ഥാപിച്ചുകൊണ്ട് ഈ മാതൃക വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി

കൊച്ചി: പ്രമുഖ ഇൻഷുറൻസ് ദാതാക്കളായ ഫ്യൂച്ചർ ജനറാലി ഇന്ത്യ ഇൻഷുറൻസിന്റെ ആദ്യ വനിതാ ശാഖയായ 'ശക്തി' കൊച്ചിയിൽ ആരംഭിച്ചു. കൊച്ചി എം.ജി. റോഡിലെ പുളിക്കൽ എസ്റ്റേറ്റിന്റെ അഞ്ചാം നിലയിൽ സ്ഥിതി ചെയ്യുന്ന ഈ ശാഖയുടെ ഉദ്ഘാടനം ഫ്യൂച്ചർ ജനറാലി ഇന്ത്യ ഇൻഷുറൻസിന്റെ എംഡിയും സി.ഇ.ഒയുമായ അനൂപ് റാവു നിർവഹിച്ചു.

ചീഫ് മാർക്കറ്റിംഗ്, കസ്റ്റമർ ആൻഡ് ഇംപാക്ട് ഓഫീസർ രുചിക വർമ്മ, ചീഫ് ഡിസ്ട്രിബ്യൂഷൻ ഓഫീസർ രാമിത്ത് ഗോയൽ, ചീഫ് പീപ്പിൾ ആൻഡ് ഓർഗനൈസേഷൻ ഓഫീസർ അക്ഷയ് കശ്യപ്, ചീഫ് ഇന്റേണൽ ഓഡിറ്റ് ഓഫീസർ റിതു സേത്തി, ജനറൽ കൗൺസിൽ, ചീഫ് റെഗുലേറ്ററി അഫയേഴ്സ് & കമ്പനി സെക്രട്ടറി ആശിഷ് ലഖ്താകിയ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. 

ഇന്ത്യയിലെ ആദ്യ വനിതാ ശാഖ കൊച്ചിയിൽ തുടങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അനൂപ് റാവു  പറഞ്ഞു. വിദഗ്ധ ഇൻഷുറൻസ് പരിഹാരങ്ങൾ നൽകുന്നതിനോടൊപ്പം വ്യവസായത്തിൽ സ്ത്രീകളുടെ കൂടുതൽ പ്രാതിനിധ്യത്തിന് വഴിയൊരുക്കും. ഇൻഷുറൻസ്, സാമ്പത്തിക സേവന മേഖലകളിൽ കൂടുതൽ സ്ത്രീകൾ കരിയർ പിന്തുടരാൻ ഈ സംരംഭം പ്രചോദിപ്പിക്കുമെന്നും എഫ്.ജി.ഐ.ഐയിലെ അടുത്ത തലമുറ വനിതാ നേതാക്കളെ പരിപോഷിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നായി അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയുന്ന ശാഖ 12 വനിതകളടങ്ങുന്ന ഒരു മികച്ച ടീമാണ് നേതൃത്വം നൽകുന്നത്. വിദഗ്ധ ഇൻഷുറൻസ് പരിഹാരങ്ങൾ നൽകുന്നതിനോടൊപ്പം വ്യവസായത്തിൽ സ്ത്രീകളുടെ കൂടുതൽ പ്രാതിനിധ്യത്തിന് വഴിയൊരുക്കുന്നതായിരിക്കും. ഈ ശാഖ. മറ്റ് പ്രധാന നഗരങ്ങളിലും സമാനമായ ശാഖകൾ വ്യാപിപ്പിച്ച് ഈ മാതൃക വികസിപ്പിക്കാനാണ് എഫ്.ജി.ഐ.ഐ യുടെ പദ്ധതി.

സാമ്പത്തിക സേവന മേഖലയിൽ സ്ത്രീകൾ ആത്മവിശ്വാസത്തോടെ നേതൃത്വം നൽകുകയും അർത്ഥവത്തായ സ്വാധീനം ചെലുത്തുകയും ചെയ്യുന്ന ഒരു അന്തരീക്ഷം വളർത്തിയെടുക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ തുടക്കമാണ് 'ശക്തി' ശാഖ.

ഏകദേശം 49 ശതമാനത്തോളം വരുന്ന ഇന്ത്യയിലെ സ്ത്രീകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ, 2019-21 കാലയളവിൽ ദേശീയ കുടുംബാരോഗ്യ സർവേ ഇന്ത്യ റിപ്പോർട്ടിൽ നിന്ന് ലഭിച്ച ഡാറ്റ അനുസരിച്ച് മൂന്നിലൊന്നിൽ താഴെ അല്ലെങ്കിൽ ഏകദേശം 30% മാത്രമാണ് ആരോഗ്യ ഇൻഷുറൻസിന്റെ പരിധിയിൽ വരുന്നത്. 2022-23 ലെ ഐ.ആർ.ഡി.എ.ഐയുടെ വാർഷിക റിപ്പോർട്ട് സൂചിപ്പിക്കുന്നത് ഏകദേശം 34.20 ശതമാനം സ്ത്രീകൾ ലൈഫ് ഇൻഷുറൻസിന്റെ പരിധിയിൽ വരുന്നു എന്നാണ്.

ഈ വിടവ് മനസ്സിലാക്കി കമ്പനി കഴിഞ്ഞ വർഷം അവരുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലായി സ്ത്രീകളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 'ഹെൽത്ത് പവർ' എന്ന സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് പ്ലാൻ പുറത്തിറക്കിയിരുന്നു. ഇപ്പോൾ ഈ വനിതാ ശാഖയുടെ ഉദ്ഘാടനം ലിംഗപരമായ വൈവിധ്യത്തോടുള്ള ഫ്യൂച്ചർ ജനറാലിയുടെ പുരോഗമനപരമായ സമീപനത്തിന്റെ പ്രതിഫലനം മാത്രമല്ല, ഇൻഷുറൻസ് വ്യവസായത്തിൽ സ്ത്രീകൾക്ക് അർത്ഥവത്തായ അവസരങ്ങൾ സൃഷ്ടിക്കാനുള്ള പ്രതിബദ്ധതയും പ്രകടമാക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow