‘എമ്പുരാൻ’ 7 തിയറ്ററിലും ഹൗസ്ഫുൾ, 40 വർഷത്തെ സിനിമാ ജീവിതത്തിൽ ഇതാദ്യം: ലിബര്‍ട്ടി ബഷീര്‍

Apr 1, 2025 - 16:27
Apr 1, 2025 - 18:37
 0  14
‘എമ്പുരാൻ’ 7 തിയറ്ററിലും ഹൗസ്ഫുൾ,  40 വർഷത്തെ സിനിമാ ജീവിതത്തിൽ ഇതാദ്യം: ലിബര്‍ട്ടി ബഷീര്‍
‘എമ്പുരാൻ’ ഹൗസ്ഫുൾ ആയി തിയറ്ററുകളിൽ തുടരുകയാണ്. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴാണ് ഇത്തരത്തില്‍ ഹൗസ്ഫുള്‍ ആകുന്നത്. തന്റെ നാൽപത് വർഷത്തെ സിനിമാ ജീവിതത്തിൽ ഇതാദ്യ സംഭവമാണെന്നും എല്ലാ തിയറ്ററുകളിലും സിനിമ ഹൗസ്ഫുൾ ആയി തുടരുകയാണെന്നും നിർമാതാവും തിയറ്റർ ഉടമയുമായ ലിബർട്ടി ബഷീർ പറയുന്നു.
ഇത് ആദ്യ സംഭവമാണ്. ഇത്തരം സിനിമകൾ മലയാളത്തിൽ ഉണ്ടാകുമ്പോൾ അതിനെ വിമർശിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് എമ്പുരാൻ സിനിമയുടെ ഈ വിജയം.’’–ലിബർട്ടി ബഷീറിന്റെ വാക്കുകൾ.
അതേസമയം ‘എമ്പുരാൻ’ ആഗോള കലക്‌ഷനിൽ 200 കോടി പിന്നിട്ടു. കേരളത്തിൽ നിന്നു മാത്രം ചിത്രം നാല് ദിവസം കൊണ്ട് വാരിയത് 50 കോടിയാണ്. കേരളത്തിൽ ഏറ്റവും വേഗത്തിൽ 50 കോടി നേടുന്ന ചിത്രമായും എമ്പുരാൻ മാറി.
അവധി ദിവസമായ ഞായറും തിങ്കളും വെളുപ്പിന് നാല് മണി മുതൽ സിനിമയുടെ പ്രദർശനം ആരംഭിച്ചിരുന്നു. ഞായറാഴ്ച മാത്രം പത്ത് കോടിക്കു മുകളിൽ കലക്‌ഷൻ ലഭിച്ചു.
ചൊവ്വാഴ്ചയും കലക്‌ഷനിൽ ഒരു കുറവുമില്ല. അഡ്വാൻസ് ബുക്കിങിലൂടെ മാത്രം 5 കോടിക്കു മുകളിലാണ് ഇതുവരെ ലഭിച്ചത്. വിദേശത്തും മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. റിലീസ് ദിവസമായ വ്യാഴാഴ്ച കേരളത്തിൽ നിന്നും ലഭിച്ചത് 14 കോടി.

What's Your Reaction?

like

dislike

love

funny

angry

sad

wow