ഇന്ന് അന്താരാഷ്ട്ര സൗഹൃദ ദിനം

എല്ലാ വർഷവും ജൂലൈ 30-നാണ് അന്താരാഷ്ട്ര സൗഹൃദ ദിനമായി ആചരിക്കുന്നത്

Jul 30, 2025 - 07:48
Jul 30, 2025 - 08:48
 0  7
ഇന്ന് അന്താരാഷ്ട്ര സൗഹൃദ ദിനം

സുഹൃത്തുക്കൾ ഇല്ലാത്ത മനുഷ്യർ വിരളമാണ്. വലുപ്പച്ചെറുപ്പമില്ലാതെ വലുതും ചെറുതുമായ സൗഹൃദ വലയങ്ങൾ സൂക്ഷിക്കുന്നതിൽ മനുഷ്യർ ഒരു പടി മുന്നിലാണ്. നമ്മുടെ ലോകത്തിന് നിറം പകരുന്നത് ചിലപ്പോൾ ഒരു പിടി നല്ല സുഹൃത്ത് ബന്ധങ്ങളാകും.

സുഹൃത്തുക്കളില്ലാതെ ലോകത്ത് ജീവിക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ജീവിതത്തെ ആഘോഷമാക്കി മാറ്റുന്നതിൽ സൗഹൃദങ്ങളുടെ പങ്ക് വളരെ വലുതാണ്. സുഹൃത്തുകൾക്ക് ഒരു ഓർമപ്പെടുത്തലുമായി ഇന്ന് അന്താരാഷ്ട്ര സൗഹൃദ ദിനം.

എല്ലാ വർഷവും ജൂലൈ 30-നാണ് അന്താരാഷ്ട്ര സൗഹൃദ ദിനമായി ആചരിക്കുന്നത്. 2011-ൽ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയാണ് ഈ ദിനം പ്രഖ്യാപിച്ചത്. ഹാൾമാർക്ക് കാർഡ്‌സിന്റെ സ്ഥാപകൻ ജോയ്‌സ് ഹാളാണ് 1930ൽ സൗഹൃദ ദിനം എന്ന ആശയം മുന്നോട്ടു വയ്ക്കുന്നതും ആഘോഷിക്കുന്നതും. പിന്നീടാണ് യു എൻ ഇത് ഏറ്റെടുക്കുന്നത്.

ജനങ്ങളും രാജ്യങ്ങളും സംസ്കാരങ്ങളും വ്യക്തികളും തമ്മിലുള്ള സൗഹൃദം വഴി സമാധാനവും സഹകരണവും സഹവർത്തിത്വവുമുള്ള ലോകമാണ് ലോക സൗഹൃദ ദിനം മുന്നോട്ട് വയ്ക്കുന്ന ആശയം.

What's Your Reaction?

like

dislike

love

funny

angry

sad

wow