സാംസങ്ങിന്‍റെ പുതിയ രണ്ടു മോഡല്‍ ഫോണുകള്‍ ഒരാഴ്ചയ്ക്കകം ഇന്ത്യന്‍ വിപണിയിലേക്ക്...

ഗാലക്സി അണ്‍പാക്ക്ഡ് 2025 ഇവന്റിലാണ് പുതിയ മോഡലുകള്‍ അവതരിപ്പിക്കുക

Jul 5, 2025 - 22:25
Jul 6, 2025 - 11:18
 0  13
സാംസങ്ങിന്‍റെ പുതിയ രണ്ടു മോഡല്‍ ഫോണുകള്‍ ഒരാഴ്ചയ്ക്കകം ഇന്ത്യന്‍ വിപണിയിലേക്ക്...

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന്റെ പുതിയ രണ്ടു മോഡല്‍ ഫോണുകള്‍ ഒരാഴ്ചയ്ക്കകം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഗാലക്സി ഇസഡ് ഫോള്‍ഡ് 7, ഗാലക്സി ഫ്‌ലിപ്പ് 7 എന്നി പേരുകളിലാണ് ഫോണുകള്‍. രണ്ട് ഫോണുകളുടെയും പ്രീ-ഓര്‍ഡറുകള്‍ ഇതിനകം ആരംഭിച്ചു. ഗാലക്സി അണ്‍പാക്ക്ഡ് 2025 ഇവന്റിലാണ് പുതിയ മോഡലുകള്‍ അവതരിപ്പിക്കുക. 

സാംസങ് ഗാലക്സി ഇസഡ് ഫോള്‍ഡ് 7ന് ഇന്ത്യയില്‍ 1,69,990 രൂപയാണ് പ്രാരംഭ വില പ്രതീക്ഷിക്കുന്നത്. അതേസമയം, ഗാലക്സി ഇസഡ് ഫ്‌ലിപ്പ് 7ന് ഫോള്‍ഡ് പതിപ്പിനേക്കാള്‍ വില കുറവായിരിക്കും. ഇന്ത്യന്‍ വിപണിയില്‍ 98,990 രൂപ മുതലായിരിക്കും വില ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 1,999 രൂപ നല്‍കി ഫോണ്‍ ബുക്ക് ചെയ്തിടാം. എഐയില്‍ പ്രവര്‍ത്തിക്കുന്ന കാമറ ഫീച്ചറുകളോടെയായിരിക്കും സാംസങ് ഗാലക്സി ഇസഡ് ഫോള്‍ഡ് 7 വിപണിയില്‍ എത്തുക. ഉപയോക്താക്കള്‍ക്ക് അവര്‍ കാണുന്ന കാര്യങ്ങള്‍ മനസ്സിലാക്കാനും സംവദിക്കാനും സഹായിക്കുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന.

What's Your Reaction?

like

dislike

love

funny

angry

sad

wow