ഉന്മേഷത്തോടെ ദിവസം ആരംഭിക്കുന്നതിന് പകരം മടുപ്പും ക്ഷീണവും; പ്രധാന കാരണം...

ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലമായി നിലനില്‍ക്കുന്നതിന് ഡോപ്പമിന്റെ ഉല്‍പാദനം പ്രധാനമാണ്

May 16, 2025 - 22:47
May 16, 2025 - 22:47
 0  12
ഉന്മേഷത്തോടെ ദിവസം ആരംഭിക്കുന്നതിന് പകരം മടുപ്പും ക്ഷീണവും; പ്രധാന കാരണം...

ന്മേഷത്തോടെ ദിവസം ആരംഭിക്കുന്നതിന് പകരം മടുപ്പും ക്ഷീണവും, ഇതിന്റെ പ്രധാന കാരണം മൊബൈല്‍ ഫോണ്‍ ആണെന്ന് ന്യൂറോളജിസ്റ്റ് ആയ ടിജെ പവര്‍ ലൂയിസ് ഹോവസിനൊപ്പം നടത്തിയൊരു പോഡ്കാസ്റ്റില്‍ പറയുന്നു. ഉറക്കമുണര്‍ന്ന ഉടന്‍ തലയിണ സൈഡിലെ മൊബൈല്‍ ഫോണുകള്‍ തിരയുന്നവരാണ് നമ്മെല്ലാം. ഇത് രാവിലെ തന്നെ നിങ്ങളുടെ ഡോപ്പമിന്‍, സന്തോഷത്തിന് കാരണമാകുന്ന ഹോര്‍മോണുകളുടെ ഉല്‍പാദനം കുറയ്ക്കുന്നു.

ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലമായി നിലനില്‍ക്കുന്നതിന് ഡോപ്പമിന്റെ ഉല്‍പാദനം പ്രധാനമാണ്. തലച്ചോറില്‍ നിന്ന് പുറപ്പെടുന്ന ഡോപ്പമിന്‍ സമ്മര്‍ദവും ഉത്കണ്ഠയും നീക്കാനും പോസിറ്റീവ് ആയി ചിന്തിക്കാനും മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാനും സഹായിക്കും. ഡോപ്പമിന്‍ ഉല്‍പാദനം മെച്ചപ്പെടുത്തുന്നതിന് 15 മിനിറ്റ് മോര്‍ണിങ് ദിനചര്യ ടിജെ പവര്‍ അവതരിപ്പിച്ചു. അതിന് മുന്‍പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, മൊബൈല്‍ ഫോണുകള്‍ രാത്രി കിടക്കയുടെ സൈഡില്‍ നിന്ന് ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക എന്നതാണ്. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ മാനസിക-ശാരീരിക ആരോഗ്യം തകര്‍ക്കുന്ന ഒരു ദുശ്ശീലമാണെന്ന് അദ്ദേഹം പറയുന്നു. ഉണര്‍ന്ന ശേഷം 15 മിനിറ്റ് സ്‌ക്രീന്‍ ഒഴിവാക്കാം.

ഫോണ്‍ സ്‌ക്രോള്‍ ചെയ്യുന്നതിന് പകരം, ഉണര്‍ന്ന ഉടന്‍ തന്നെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുക, ബെഡ് വൃത്തിയാക്കുന്നതും തണുത്ത വെള്ളം മുഖത്തൊഴിക്കുന്നതും പല്ലുകള്‍ ബ്രഷ് ചെയ്യുന്നതു പോലുള്ള സിംപിള്‍ ദിനചര്യ നിങ്ങളുടെ തലച്ചോറില്‍ നിന്ന് ഡോപ്പമിന്‍ പുറപ്പെടുവിക്കാന്‍ സഹായിക്കുകും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow