എന്തുകൊണ്ട് ഭൂകമ്പ സാധ്യതയേറിയ രാജ്യങ്ങളിലൊന്നായി ഇന്ത്യയും ഉൾപ്പെടുന്നു? അറിയാം

10 രാജ്യങ്ങളിൽ ഭൂകമ്പ സാധ്യത

Mar 30, 2025 - 08:54
Mar 30, 2025 - 08:59
 0  12
എന്തുകൊണ്ട്  ഭൂകമ്പ സാധ്യതയേറിയ രാജ്യങ്ങളിലൊന്നായി ഇന്ത്യയും ഉൾപ്പെടുന്നു?  അറിയാം

ന്യൂഡല്‍ഹി: ഭൂകമ്പ സാധ്യത ഉണ്ടാകുന്നതില്‍ ലോകത്തിലെ ഏറ്റവും ദുർബലമായ രാജ്യങ്ങളിൽ ഒന്നായി ഇന്ത്യയും. 1990 മുതൽ 2024 വരെഉണ്ടായ വലിയ ഭൂകമ്പങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി റിപ്പോര്‍ട്ടിലാണ് ഇന്ത്യയും ഇടം നേടിയത്. ചൈന, ഇന്തോനേഷ്യ, ഇറാൻ, ജപ്പാൻ, യുഎസ്എ, തുർക്കി, ഇന്ത്യ, ഫിലിപ്പീൻസ്, ഇറ്റലി, മെക്സിക്കോ എന്നിവയാണ് 10 രാജ്യങ്ങള്‍.  ഒന്നിലധികം ടെക്റ്റോണിക് ഫലകങ്ങളുടെയും സങ്കീർണമായ ഭൂമിശാസ്ത്ര ഘടനയുടെയും സംഗമസ്ഥാനത്തുള്ള ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം ഭൂകമ്പങ്ങൾക്ക് വളരെ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. ദ്രുതഗതിയിലുള്ള നഗരവൽക്കരണം, സാമ്പത്തിക വികസനം, ആഗോളവൽക്കരണം എന്നിവയാണ് ഭൂകമ്പ സാധ്യത വർധിക്കാൻ കാരണം. ദേശീയ ദുരന്ത നിവാരണ അതോറിട്ടി (എ.ൻ.ഡി.എം.എ) യുടെ കണക്കനുസരിച്ച്, ഇന്ത്യയുടെ ഭൂപ്രദേശത്തിന്റെ 59 ശതമാനത്തിലധികവും മിതമായതോ കഠിനമോ ആയ ഭൂകമ്പ സംഭവങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് വ്യക്തമാക്കുന്നത്. 
     കഴിഞ്ഞ ദശകത്തിൽ, ഇന്ത്യയുടെ 300 കിലോമീറ്ററിനുള്ളിൽ നാലോ അതിൽ കൂടുതലോ തീവ്രതയുള്ള 2,940 ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്. അതായത്, പ്രതിവർഷം ശരാശരി 294 എണ്ണം വരും ഇത്. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിൽ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂകമ്പം 2015 ഏപ്രിലിൽ ഗോരഖ്പൂരിൽ ഉണ്ടായ 7.8 തീവ്രതയിലുള്ള ഭൂകമ്പമാണ്. 1900 ന് ശേഷം ഇന്ത്യയെ ബാധിച്ച ഏറ്റവും ശക്തമായ ഭൂകമ്പം 1950 ഓഗസ്റ്റിൽ ദിബ്രുഗഢിനടുത്ത് 8.6 തീവ്രതയിലുള്ള ഭൂകമ്പമായിരുന്നു. ഈ വര്‍ഷം ആദ്യം ടിബറ്റിലുണ്ടായ വന്‍ ഭൂചലനം ഇന്ത്യയെ അടക്കം ഞെട്ടിച്ചിരുന്നു. റിക്‌ടര്‍ സ്‌കേലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ടിബറ്റില്‍ ഉണ്ടായത്. നൂറിലധികം പേരുടെ മരണത്തിനും ഭൂചലനം കാരണമായി.
    ലോകമെമ്പാടും ഓരോ വർഷവും ദശലക്ഷക്കണക്കിന് ഭൂകമ്പങ്ങൾ സംഭവിക്കുന്നു, അവയിൽ മിക്കതും ശ്രദ്ധിക്കപ്പെടാതെപോകുന്നുവെന്നത് ശ്രദ്ദേയം. ചില രാജ്യങ്ങളോ പ്രദേശങ്ങളോ അവയുടെ ഭൂപ്രകൃതി കാരണം ഭൂകമ്പ സാധ്യത കൂടുതലാണ്. റോക്കീസ്, ആൻഡീസ് എന്നിവയുൾപ്പെടെ പസഫിക് സമുദ്രത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള അതിർത്തികൾ, തെക്കുകിഴക്കൻ ഏഷ്യ, കിഴക്കൻ ചൈന, ഹിമാലയം, തെക്കൻ യൂറോപ്പ് എന്നിവ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളാണെന്നാണ്   ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. 
     7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണ് കഴിഞ്ഞ ദിവസം മ്യാൻമറിനെയും തായ്‌ലൻഡിനെയും പിടിച്ചു കുലുക്കിയത്. മ്യാൻമറിനെയും തായ്‌ലൻഡിനെയും പിടിച്ചു കുലുക്കിയത്. മ്യാൻമറിലെ സാഗെയിങ് നഗരത്തിന് വടക്ക് പടിഞ്ഞാറ് 10 കിലോമീറ്റർ താഴ്ചയിലായിരുന്നു പ്രഭവകേന്ദ്രം. ദുരന്തത്തിൽ ആയിരത്തിലധികം മരണങ്ങളും വൻ നാശ നഷ്ടങ്ങളുമാണ് രേഖപ്പെടുത്തിയത്. അയൽ രാജ്യങ്ങളായ ചൈന, ഇന്ത്യ, വിയറ്റ്നാം, ബംഗ്ലാദേശ് എന്നിവിടങ്ങളിലും പ്രകമ്പനമനുഭവപ്പെട്ടു. എന്നാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow