വഖഫ് ബില്ല്: പി.ഡി.പി പ്രതിഷേധിച്ചു

Apr 4, 2025 - 16:41
 0  9
വഖഫ് ബില്ല്: പി.ഡി.പി പ്രതിഷേധിച്ചു

കഴക്കൂട്ടം: ഭരണഘടന വിരുദ്ധമായി വഖഫ് ഭേദഗതി ബില്ല് പാസാക്കിയതിൽ പ്രതിഷേധിച്ചുകൊണ്ട് പി.ഡി.പി നെടുമങ്ങാട് മണ്ഡലം കമ്മിറ്റി കണിയാപുരത്ത്  പ്രതിഷേധം സംഘടിപ്പിച്ചു. കണിയാപുരത്ത് നടന്ന പ്രതിഷേധ സംഗമം പി.ഡി.പി ജില്ലാ പ്രസിഡന്റ് നഗരൂർ അഷറഫ് ഉൾഘാടനം ചെയ്തു. പി ടി യു സി സംസ്ഥാന പ്രസിഡന്റ് നടയറ ജബ്ബാർ മുഖ്യ പ്രഭാഷണം നടത്തി  ഔറംഗസീബ് അധ്യക്ഷത വഹിച്ചു. ഹസ്സൻ പായ്ച്ചിറ സ്വാഗതം പറഞ്ഞു. അണ്ടൂർക്കോണം സുൽഫി  പി.സി.എഫ് പ്രതിനിധി പാച്ചിറ നവാസ്, അൻസർ പാച്ചിറ, അണ്ടൂർക്കോണം നിസാം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 

What's Your Reaction?

like

dislike

love

funny

angry

sad

wow